ഡല്‍ഹി: മുത്തലാഖിന് എതിരായ നിയമത്തിനുള്ള കരട് ബില്ലിന് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷംതടവുശിക്ഷ ലഭിക്കുന്ന തരത്തിലുള്ള വ്യവസ്ഥകളാണ് കരട് ബില്ലിലുള്ളതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സ്ത്രീകള്‍ക്ക് ജീവനാംശവും നല്‍കേണ്ടിവരും.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന കരട് ബില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കരട് ബില്ലിലെ വ്യവസ്ഥകള്‍ അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ ബില്ലിന്റെ പകര്‍പ്പ് സംസ്ഥാനങ്ങള്‍ക്ക് അയച്ചിരിക്കുകയാണ്. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍കൂടി പരിഗണിച്ച ശേഷമായിരിക്കും ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. ജമ്മു കശ്മീര്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും.
കരട് ബില്ല് പ്രകാരം വാക്കാലോ ഇമെയിലില്‍ കൂടിയോ എസ്എംഎസ് ആയോ വാട്‌സ്ആപ് മെസേജായോ മുത്തലാഖ് നടത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. മുത്തലാഖിന് വിധേയയാവുന്ന സ്ത്രീക്ക് മജിസ്‌ട്രേറ്റിനെ സമീപിച്ച് തനിക്കും കുട്ടികള്‍ക്കും ജീവനാംശം ലഭിക്കാനായി പരാതി നല്‍കാം. കുട്ടികളുടെ സംരക്ഷണവും ജീവനാംശവും നിയമത്തില്‍ ഉറപ്പ് നല്‍കുന്നത് ഏതെങ്കിലും കാരണവശാല്‍ മുത്തലാഖിലൂടെ വീടിനു പുറത്താവുന്ന സ്ത്രീക്ക് നിയമപരിരക്ഷ ഉറപ്പുവരുത്താന്‍വേണ്ടിയാണെന്നാണ് വിശദീകരണം.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള നിയമനിര്‍മ്മാണം സംബന്ധിച്ച കൂടിയാലോചനകള്‍ക്കായി കേന്ദ്രം മന്ത്രിതലസമിതി രൂപീകരിച്ചിരുന്നു.കഴിഞ്ഞ ഓഗസ്റ്റിലാണ് സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചത്.
Discussion about this post