കൊല്ലത്ത് മത്സ്യത്തൊഴിലാളികളെ പരിഹസിച്ച മുകേഷ് എംഎല്‍എയ്ക്ക് പിറകെ പൂന്തുറയിലെ പ്രതിഷേധത്തെ വിമര്‍ശിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പൂന്തുറയിലെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം അനാവശ്യമെന്നാണ് മന്ത്രിയുടെ വിമര്‍ശനം.
പുറംകടലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സര്‍ക്കാര്‍ സ്വീകരിന്നുണ്ട്.എന്നാല്‍ അനാവശ്യമായി ബഹളംവയ്ക്കുന്ന രീതി ശരിയല്ലെന്നും മന്ത്രി വിമര്‍ശിച്ചു.
പൂന്തുറയില്‍ നിന്ന് മത്സ്യബന്ധത്തിന് പോയ 27 ലധികം പേര്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. ഇവരുടെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. കാലാവസ്ഥ മുന്നറിയിപ്പ് നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന മത്സത്തൊഴിലാളി കുടുംബങ്ങളുടെ പരാതിയോട് അശസഹിഷ്ണുത കാണിക്കുന്ന സമീപനമാണ് സര്‍ക്കാരിനെന്ന ആക്,പേവും ശക്തമായിട്ടുണ്ട്.
Discussion about this post