മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത ലക്ഷം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കും.20000 രൂപയും നല്‍കും.ബോട്ട് നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ അപൂര്‍വ്വമാണ്. ഇത് ദുരന്തം തന്നെയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി മുതല്‍ ഫലപ്രദമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കും. എല്ലാം മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി മുതല്‍ കൃത്യമായി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post