okhi

46 കോടി രൂപ വകമാറ്റി ചെലവഴിച്ചു; ഓഖി ദുരിതാശ്വാസ നിധിയിലും കയ്യിട്ടുവാരി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ നിധിയില്‍ നിന്ന് 46 കോടി രൂപ വൈദ്യുതി വകുപ്പിന് വകമാറ്റി പിണറായി സര്‍ക്കാര്‍. മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പദ്ധതികള്‍ക്കായി കഴിഞ്ഞ രണ്ടുവര്‍ഷവും ബജറ്റില്‍ വകയിരുത്തിയ ...

ദുരിതാശ്വാസമായി കേരളം ആവശ്യപ്പെട്ടതിലും കൂടുതല്‍ തുക കേന്ദ്രം നല്‍കി, ചിലവഴിച്ചത് കാല്‍ഭാഗം മാത്രം: രേഖകള്‍ പുറത്ത്

കേരളത്തില്‍ സുനാമി, ഓഖി ദുരിതാശ്വാസത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ തുകയുടെ കാല്‍ഭാഗം മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചിട്ടുള്ളത്. ഇതേപ്പറ്റിയുള്ള രേഖകള്‍ മനോരമാ ന്യൂസാണ് പുറത്ത് വിട്ടിട്ടുള്ളത്. ഓഖി ...

ഹെലികോപ്റ്റര്‍ വിവാദത്തില്‍ കുരുങ്ങിയ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ നീക്കവുമായി സി.പി.ഐ.എം; ആ പണം പാര്‍ട്ടി നല്‍കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രാവിവാദത്തെ കുരുങ്ങിയ പ്രതിരോധത്തിലായ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ സി.പി.ഐ.എം. ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ എട്ടുലക്ഷം രൂപ നല്‍കാനുള്ള ശേഷി സി.പി.ഐ.എമ്മിനുണ്ടെന്ന് ...

ഡിജിപിയുടെ വാദവും പൊളിയുന്നു, ഹെലികോപ്ടര്‍ ഏര്‍പ്പാടാക്കിയത് ഡി.ജി.പി നേരിട്ടിടപെട്ടെന്ന് വിമാന കമ്പനി

തിരുവന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര വിവാദത്തില്‍ വിശദീകരണവുമായി വിമാന കമ്പനി രംഗത്ത്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നേരിട്ടിടപെട്ടാണ് ഹെലികോപ്ടര്‍ ബുക്ക് ചെയ്തതെന്ന് വിമാന കമ്പനിയായ ചിപ്‌സണ്‍ എയര്‍വെയ്‌സ് ...

ഓഖി ഫണ്ട് വകമാറ്റല്‍, മുഖ്യമന്ത്രിയുടെ നടപടി കണ്ണിൽ ചോരയില്ലാത്തതാണെന്ന് കുമ്മനം രാജശേഖരന്‍

ഓഖി ദുരന്ത നിവാരണത്തിനുളള ഫണ്ട് എടുത്ത് പാർട്ടി സമ്മേളനത്തിന് പോയ  മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടി കണ്ണിൽ ചോരയില്ലാത്തതാണെന്ന്  ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കുമ്മനം രാജശേഖരന്‍റെ ...

ഓഖി ഫണ്ട് വിനിയോഗം നിരീക്ഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ കത്ത്

ഓഖി ഫണ്ട് വിനിയോഗം നിരീക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഓഖി ഫണ്ട് വകമാറ്റിയ സംഭവത്തെ തുടര്‍ന്നാണ് ...

ഓഖി ദുരന്തം, കാണാതായവരുടെ കണക്കില്‍ വീണ്ടും തിരുത്തുമായി സംസ്ഥാന സര്‍ക്കാര്‍, ഇനിയും തിരിച്ചെത്താനുള്ളത് 216 പേര്‍

തിരുവനന്തപുരം: ഓഖിയില്‍ കാണാതായവരുടെ പുതിയ കണക്കുമായി സര്‍ക്കാര്‍. വിവിധ തീരങ്ങളില്‍ നിന്ന് കാണാതായവരുടെ എണ്ണം 216 പേരെന്ന് സര്‍ക്കാര്‍ കണക്കുകളില്‍ പറയുന്നു. ഇതില്‍ നൂറ്റി നാല്പത്തൊന്നു പേര്‍ ...

ഓഖി ദുരന്തം, നഷ്ടപരിഹാരത്തിലും കൈയ്യിട്ടുവാരി ‘പിണറായി സര്‍ക്കാര്‍’, നഷ്ടപരിഹാരത്തുക അഞ്ചുവര്‍ഷത്തേക്ക് സ്ഥിരനിക്ഷേപമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടലെടുത്ത ജീവനുകള്‍ക്കു സര്‍ക്കാര്‍ അനുവദിച്ച 20 ലക്ഷം രൂപ അഞ്ചു വര്‍ഷത്തേക്കു സര്‍ക്കാരിന്റെ കൈയില്‍ തന്നെയെന്ന് റിപ്പോര്‍ട്ട്. ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്കു കിട്ടുന്നത് ട്രഷറിയിലെ ...

ഓഖി ദുരന്തമുണ്ടായിട്ട് ഒരു മാസം, ഇനിയും മടങ്ങിയെത്താനുള്ളത് 142 പേര്‍

തിരുവനന്തപുരം: ഓഖി ദുരന്തമുണ്ടായി ഒരു മാസം പിന്നിടുമ്പോള്‍ ഇനിയും മടങ്ങിയെത്താനുള്ളത് 142 പേരെന്ന് സര്‍ക്കാര്‍. മരണം സ്ഥിരീകരിച്ച 25 പേരുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ വീതം ...

‘ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ചട്ടം അനുവദിക്കുന്നില്ല’ അതീവഗുരുതരസാഹചര്യമായി പരിഗണിക്കുമെന്ന് രാജ്‌നാഥ് സിംഗ്

ഡല്‍ഹി: ഓഖി ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. അതീവഗുരുതര സാഹചര്യമായി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓഖിയെ സംബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരള, തമിഴ്നാട്, ...

ഓഖി, മുന്നറിയിപ്പ് നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തമില്ലാതെയാണ് പ്രശ്‌നം കൈകാര്യം ചെയ്തതെന്ന് റിച്ചാര്‍ഡ് ഹേ

ഡല്‍ഹി: ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തമില്ലാതെയാണ് പ്രശ്‌നം കൈകാര്യം ചെയ്തതെന്ന് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹേ. സംസ്ഥാന തീരദേശ പൊലീസ് ...

ഓഖി ദുരന്തം, കെടുതികളെക്കുറിച്ച് വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റിന്റെ കെടുതികളെക്കുറിച്ച് വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സംഘം കേരളത്തിലെത്തും. ഈ മാസം 26 മുതല്‍ 29 വരെയാണ് സന്ദര്‍ശനം. ചുഴലിക്കാറ്റ് ദുരന്തം ...

New Delhi: Union Finance Minister Arun Jaitley addressing media after the 22nd meeting of the Goods and Services Tax (GST) Council, in New Delhi on Friday. PTI Photo by Atul Yadav(PTI10_6_2017_000240A)

ഓഖി ദുരന്തം, ദുരിതാശ്വാസത്തിനായി ആവശ്യമെങ്കില്‍ കൂടുതല്‍ ഫണ്ട് നല്‍കുമെന്ന് അരുണ്‍ ജയ്റ്റ്‌ലി

ഡല്‍ഹി: ഓഖി ദുരിതാശ്വാസത്തിനായി വേണ്ടതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ദുരിതാശ്വാസഫണ്ടില്‍ ഇതിനായി പണം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസംഘം ...

ക്രിസ്തുമസ് ആഘോഷിക്കാന്‍ മക്കള്‍ നല്‍കിയ അരലക്ഷം രൂപ ഓഖി ദുരിതാശ്വാസത്തിന് നല്‍കി മാതൃകയായി ഷീലാമ്മ

തിരുവനന്തപുരം: ക്രിസ്തുമസ് ആഘോഷിക്കാന്‍ മക്കള്‍ നല്‍കിയ അരലക്ഷം രൂപ ഓഖി ദുരന്തത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് നല്‍കി മാതൃകയായി കൊല്ലം കടപ്പാക്കട ശാസ്ത്രി ജംഗ്ഷന്‍ ശ്രേയസിലെ ഷീല ആന്റണി. വനിത ...

ഓഖി ദുരന്തം, സംസ്ഥാനത്തിന് 3555 മെട്രിക് ടണ്‍ അരി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ഓഖി ദുരന്ത ബാധിതര്‍ക്ക് നല്‍കാന്‍ സംസ്ഥാനത്തിന് 3555 മെട്രിക് ടണ്‍ അരി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് കേന്ദ്ര ...

പ്രധാനമന്ത്രിയുടെ പൂന്തുറ സന്ദര്‍ശന സംഘത്തില്‍ നിന്ന് റവന്യൂമന്ത്രിയെ ഒഴിവാക്കി

തിരുവനന്തപുരം: പൂന്തുറയിലെ ഓഖി ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന സന്ദര്‍ശന സംഘത്തില്‍ നിന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ ഉപാധ്യക്ഷനായ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെ ഒഴിവാക്കി. ഗസ്റ്റ് ...

‘ദ്വീപിന്റെ വികസനത്തിനും അടിയന്തര സഹായത്തിനും കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ട്’, ലക്ഷദ്വീപില്‍ ദുരന്തബാധിതരെ ആശ്വസിപ്പിച്ച് നരേന്ദ്രമോദി

കവരത്തി: ദ്വീപിന്റെ വികസനത്തിനും ഓഖി ദുരന്തബാധിതര്‍ക്ക് അടിയന്തര സഹായത്തിനും കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് സമാശ്വസിപ്പിച്ച് ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍ ബോട്ടും സ്വത്തുകളും നശിച്ചവരുടെ ...

‘പ്രധാനമന്ത്രി കേരളത്തിലെത്താതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചു’ ; പ്രധാനമന്ത്രിയുടെ പൂന്തുറ സന്ദര്‍ശനത്തില്‍ വിവാദം

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. കേരളത്തിലെത്തുന്ന മോദി പൂന്തുറയിലെത്തി ദുരിതബാധിതരെ കാണും. സുരക്ഷാ കാരണം പറഞ്ഞ് പ്രധാനമന്ത്രിയുടെ ...

മോദി നാളെ പൂന്തുറയില്‍: കന്യാകുമാരിയും സന്ദര്‍ശിക്കും

തിരുവനന്തപുരം: ഓഖി ദുരിത ബാധിതരെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പൂന്തുറയിലെത്തും. നാളെ പൂന്തുറ സെന്റ് തോമസ് സ്‌കൂളില്‍ എത്തുന്ന പ്രധാനമന്ത്രി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം 10 മിനുട്ട് ചിലവിടും. ...

ഓഖി ദുരന്തം: പിണറായി സര്‍ക്കാരിന്റെ വാദങ്ങളെല്ലാം പൊളിയുന്നു, 300 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് സമ്മതിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീശിയടിച്ച് ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട സംസ്ഥാനത്ത് ഇനിയും 300 പേരെ കണ്ടെത്താനുണ്ടെന്ന് സമ്മതിച്ച് സംസ്ഥാന സര്‍ക്കാര്‍. കണ്ടെത്തിയ 40 മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ടെന്നും സര്‍ക്കാര്‍ ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist