മലപ്പുറം : മലപ്പുറം മഞ്ചേരിയില്‍ രണ്ട് കോടി രൂപയുടെ നിരോധിത നോട്ടുനായി നാലുപേരെ പിടികൂടി. കാറില്‍ കടത്തുകയായിരുന്ന പണം മഞ്ചേരി പാണായിയില്‍ വച്ചാണ് പിടികൂടിയത് .
തിരൂര്‍ പുല്ലാട്ടു വളപ്പില്‍ സമീര്‍, എരമംഗലം സ്വദേശൊ അബ്ദുനാസര്‍, തിരൂര്‍ പൂക്കയില്‍ മുഹമ്മദ് ബാവ, മണ്ണാര്‍ക്കാട് സ്വദേശി അബൂബേക്കര്‍ എന്നിവരാണ് അറസ്റ്റിലായത്.
പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരു കോടി രൂപയുടെ പഴയ നോട്ടിനു പകരം 25 ലക്ഷം രൂപയുടെ പുതിയ നോട്ട് കൈമാറുന്ന രീതിയാണ് സംഘത്തിനുള്ളതെന്നാണ് ലഭിക്കുന്ന വിവരം.തിരൂര്‍ , മൂവാറ്റുപുഴ കേന്ദ്രങ്ങളാക്കി പ്രവര്‍ത്തിക്കുന്ന സംഘങ്ങളെപ്പറ്റിയും വിവരം ലഭിച്ചിട്ടുണ്ട് . ്.
പെരിന്തല്‍മണ്ണയില്‍ നിന്ന് മാത്രം പതിനഞ്ച് കോടിയുടെയെങ്കിലും അസാധു നോട്ടുകള്‍ നേരത്തെ പിടികൂടിയിരുന്നു.
Discussion about this post