പൂന്തുറയിലും വിഴിഞ്ഞത്തുമെത്തി ജനങ്ങളെ സാന്ത്വനിപ്പിച്ച കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനെ മാധ്യമ പ്രവര്‍ത്തകരുടെ കയ്യടി. കേന്ദ്രവിരുദ്ധ പോസ്റ്റുകളുമായ സോഷ്യല്‍ മീഡികളില്‍ സജീവമാകാറുള്ള മാധ്യമപ്രവര്‍ത്തകരുള്‍പ്പടെ നിരവധി പേരാണ് നിര്‍മ്മലാ സീതാരാമനെ പ്രശംസിച്ച് രംഗത്തെത്തിയത്.
നിര്‍മല സീതാരാമന് .??.
ഒരു ദുരന്തമുഖത്തുപോലും മനുഷ്യത്വം കാണിക്കാത്ത സര്‍ക്കാരും അവരെ ന്യായീകരിക്കുന്ന വഷളന്മാരും പൂന്തുറയില്‍ നിര്‍മല സീതാരാമനെന്ന സ്ത്രീ(മന്ത്രിയാണെന്ന് തോന്നിയില്ല) സംസാരിച്ചത് എങ്ങനെയെന്ന് കണ്ടുപഠിക്കണം. അവരുടെ വാക്കുകളിലെ ശക്തി തിരിച്ചറിയണം. മലയാളത്തില്‍ നിങ്ങള്‍ നിരത്തുന്ന ന്യായങ്ങള്‍ക്ക് അവരുടെ തമിഴിന്റെ ശക്തിയില്ല.
ഇനി വോട്ടുബാങ്ക്, സംഘി , കാവിക്കൊടി എന്നൊക്കെ പറഞ്ഞ് അവരെ കരിവാരിത്തേയ്ച്ച് വെറുതെ നാറാന്‍ നില്‍ക്കണ്ട.- എന്നായിരുന്നു മനോരമ ന്യൂസിലെ റിപ്പോര്‍ട്ടറായ ദിനു പ്രകാശം ഫേസ്ബുക്കില്‍ കുറിച്ചത്.
ഒരു സ്ത്രീക്ക് മാത്രം കഴിയുന്ന മാജിക്കാണ് നിര്‍മ്മല സീതാരാമന് ഇപ്പോള്‍ ചെയ്യുന്നത്.. മുഖത്ത് നോക്കി ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കുക… കലങ്ങിമറിഞ്ഞ കടപ്പുറത്തിന് വേണ്ടത് ഉത്തരങ്ങളാണ്.. അതാണ് അവരിപ്പോള്‍ കൊടുക്കുന്നത്.
ഏകോപനപ്രവര്ത്തങ്ങള്ക്കൊപ്പം അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കേണ്ടതും ആവശ്യമാണ്! അതൊരു ചെറിയ കാര്യമല്ല സാര്‍! എന്നാണ് മാധ്യമപ്രവര്‍ത്തകയായ ശ്രീജ ശ്യാം കുറിച്ചത്.
https://www.facebook.com/photo.php?fbid=1669562983124244&set=a.357380171009205.83518.100002116753467&type=3&theater
https://www.facebook.com/sreeja.news/posts/882244715265385
https://www.facebook.com/kripa.narayanan.3/posts/10210471002121262?pnref=story
Discussion about this post