എറണാകുളം: വില വർദ്ധനവിലും കണ്ണുതള്ളിച്ച് അക്ഷയ തൃതീയ ദിനത്തിലെ സ്വർണ വിപണി. അന്നേ ദിനത്തിൽ സംസ്ഥാനത്ത് 1600 കോടി രൂപയുടെ സ്വർണമാണ് വിറ്റത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷനാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്.
വെള്ളിയാഴ്ച ആയിരുന്നു അക്ഷയ തൃതീയ. അന്നേ ദിനം ഏകദേശം 2300- 2400 കിലോ ഗ്രാം സ്വർണം വിറ്റുപോയി എന്നാണ് കണക്കുകൾ. വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലും വിൽപ്പനയിൽ വലിയ വർദ്ധനവ് ഉണ്ടായി. കഴിഞ്ഞ തവണത്തേതിനേക്കാൾ അഞ്ച് മുതൽ ഏഴ് ശതമാനംവരെയാണ് വിൽപ്പനയിൽ വർദ്ധനവ് ഉണ്ടായത് എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
22, 18 കാരറ്റുള്ള ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്കായിരുന്നു അക്ഷയ തൃതീയ ദിനത്തിൽ കൂടുതൽ ഉപഭോക്താക്കൾ. അന്നേ ദിനം രണ്ട് തവണ സ്വർണ വില ഉയർന്നിരുന്നു. രാവിലെ ഏഴരയ്ക്ക് ഗ്രാമിന് 6660 രൂപയായിരുന്നു വില. പിന്നീട് രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ ഇത് വർദ്ധിച്ച് 6700 ൽ എത്തി. വിലയിൽ കുറവുണ്ടായി എങ്കിൽ വിൽപ്പന ഇരട്ടിയായേനെ എന്നാണ് വ്യാപാരികൾ പറയുന്നത്.
Discussion about this post