ഡല്‍ഹി: എന്‍ജിനീയറിഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സുപ്രീം കോടതിയില്‍ സി.ബി.ഐ.കേസില്‍ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
ഇന്ന് കേസ് പരിഗണനയ്ക്ക് വന്നപ്പോഴാണ് സിബിഐ തങ്ങളുടെ നിലപാട് തിരുത്തിയത്. തങ്ങള്‍ ഏറ്റെടുക്കാന്‍ തക്ക പ്രാധാന്യമുള്ള കേസാണിതെന്ന് കരുതുന്നില്ലെന്ന നിലപാടിലായിരുന്നു സിബിഐ. എന്നാല്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കേസ് ഏറ്റെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കൂടി വ്യക്തമാക്കിയതോടെയാണ് സിബിഐ ഇന്ന് നിലപാട് തിരുത്തിയത്.
അതേസമയം കേസ് ഏറ്റെടുക്കുന്നതില്‍ ഇത്രയും കാലതാമസം വരുത്തിയ സിബിഐക്കെതിരേ കോടതി വിമര്‍ശനം ഉന്നയിച്ചു. ഇത്രയും കാലതാമസം കേസിലെ പ്രധാന തെളിവുകള്‍ ഇല്ലാതാക്കില്ലേ എന്ന് കോടതി ചോദിച്ചു.
കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഉറച്ച നിലപാടിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതോടെ വിഷയത്തില്‍ കോടതി കേന്ദ്രത്തിന്റെ അഭിപ്രായവും തേടി. പിന്നാലെയാണ് കേസ് ഏറ്റെടുക്കുന്നതില്‍ തടസമില്ലെന്ന് കേന്ദ്ര സര്‍ക്കാരും കോടതിയെ അറിയിച്ചത്. ഇതോടെ കേസ് ഏറ്റെടുക്കാന്‍ സിബിഐ നിര്‍ബന്ധിതരാവുകയായിരുന്നു.
Discussion about this post