ഹാദിയയുടെ സ്വതന്ത്ര്യം എന്ന് മുറവിളി കൂട്ടുകയും, സ്വന്തം കാര്യം വരുമ്പോല്‍ നിലപാട് മാറ്റുകയും ചെയ്യുന്ന മതമൗലികവാദികളുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടി ആലുവ സ്വദേശിനിയായ ഷാഹിന്‍ ജോജോ.വിട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് മറ്റൊരു മതത്തില്‍ പെടുന്ന യുവാവിനെ വിവാഹം ചെയ്ത കുറ്റത്തിന് ഇപ്പോഴും പെറ്റമ്മയെ കാണാന്‍ സമ്മതിക്കാത്തവരാണ് ഹാദിയയുടെ സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുന്നതെന്നാണ് ഷാഹിന്റെ പരിഹാസം.
ആലുവ യു സി കോളേജില്‍ പഠിക്കുന്ന കാലത്ത് ആ കോളേജിലെ തന്നെ വിദ്യാര്‍ത്ഥിയായിരുന്ന ജോജോ ഡാനിയേലുമായി പ്രണയത്തിലാവുകയും ഇവര്‍ 2005 ല്‍ വിവാഹിതരാകുകയും ചെയ്തിരുന്നു.എന്ത് വന്നാലും ഷാഹിനെ വീട്ടില്‍ കയറ്റരുത് എന്ന നിലപാടാണ് അമ്മാവന്മാരും, ഇളയച്ഛന്മാരും, മറ്റും സ്വീകരിച്ചത്. ഇന്നും പെറ്റമ്മയെ കാണാന്‍ അനുവദിക്കുന്നില്ല അവരെന്നും ഷാഹിന്‍ പറയുന്നു.
ഷാഹിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. എതിര്‍ത്തും അനുകൂലിച്ചും നിരവധി പ്രതികരണങ്ങളും പോസ്റ്റിന് ലഭിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
പണ്ട് പണ്ടൊരിക്കല്‍ ഞാനിങ്ങനെ വീട്ടുകാരുമായി ജുദ്ധം ചെയ്ത് നസ്രാണിയെ കെട്ടി ജീവിതം ആരംഭിച്ച കാലത്ത്
എന്തൊക്കെ സംഭവിച്ചാലും ശരി …നായിന്റെ മോളെ വീട്ടില്‍ കേറ്റരുത് എന്ന് ഘോരഘോരം പ്രഖ്യാപിച്ച മാമാന്റെയും കൊച്ചാപ്പാ മൂത്താപ്പാമാരുടെയൊക്കെ
fb വരെ വെറുതെ ഒന്നു പോയിനോക്കി …..
സ്വാതന്ത്ര്യത്തിനായുള്ള മുറവിളികളാണ് സൂര്‍ത്തുക്കളേ…….!!!
ഷപ്പോട്ട ഹാദിയ ?? ഹാദിയയ്ക്ക് വേണം സ്വാതന്ത്ര്യം
എന്ന് ,
ഇപ്പോഴും ഈ പറഞ്ഞ ബന്ധുക്കളെ പേടിച്ച് പെറ്റതള്ളയെ നേരെ ചൊവ്വേ കാണാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത ഞാന്‍ ???
https://www.facebook.com/shahin.jojo/posts/1509561755826238
Discussion about this post