കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട 180 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ലക്ഷദ്വീപ് തീരത്തു നിന്നാണ് നാവികസേന ഇവരെ കണ്ടെത്തിയത്. ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടവര്‍ക്കായി ഒന്‍പതാം ദിവസവും തുടരുന്ന തെരച്ചിലിനിടെയാണ് ഇവരെയാണ് കണ്ടെത്തിയത്.
നാവികസേനയുടെ ഐഎന്‍എസ് കല്‍പേനി നടത്തിയ തെരച്ചിലിലാണ് അവരെ കണ്ടെത്തിയത്. 17 ബോട്ടുകളിലായാണ ഇവരെ കണ്ടെത്തിയത്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നാണ് വിവരം.
സംസ്ഥാന സര്‍ക്കാര്‍ 92 പേരെ മാത്രമേ കണ്ടെത്താനുള്ളൂ എന്ന വാദവുമായിരിക്കുമ്പോഴാണ് നാവികസേന 180 പേരെ കണ്ടെത്തിയിരിക്കുന്നത്. ഇത് ഇടത് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post