ഡല്‍ഹി: വന്ദേമാതരമെന്നു പറയുന്നതിനോട് എതിര്‍പ്പുയരാന്‍ കാരണമെന്താണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അമ്മയെ അല്ലെങ്കില്‍ മറ്റാരെയാണ് നിങ്ങള്‍ വന്ദിക്കുക? അഫ്‌സല്‍ ഗുരുവിനെയോ/ അദ്ദേഹം ചോദിച്ചു. അന്തരിച്ച വി എച്ച് പി അധ്യക്ഷന്‍ അശോക് സിംഗാളിനെക്കുറിച്ചുള്ള പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
‘അമ്മയ്ക്ക് വന്ദനം എന്നാണ് വന്ദേമാതരത്തിന്റെ അര്‍ഥം. അങ്ങനെ പറയുന്നതില്‍ എന്താണ് പ്രശ്‌നം? അമ്മയെ നിങ്ങള്‍ വന്ദിക്കുന്നില്ലെങ്കില്‍ പിന്നെ മറ്റാരെയാണ് നിങ്ങള്‍ വന്ദിക്കുക, അഫ്‌സല്‍ ഗുരുവിനെയോ?’ അദ്ദേഹം ആരാഞ്ഞു. 2001 ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തുകയും വധശിക്ഷ ലഭിക്കുകയും ചെയ്ത ഭീകരനാണ് അഫ്‌സല്‍ ഗുരു.
ഭാരത് മാതാ കീ ജയ് എന്ന് ആരെങ്കിലും പറയുമ്പോള്‍ അത് ഉദ്ദേശിക്കുന്നത് ഫോട്ടോയിലുള്ള ഏതെങ്കിലും ദേവതയെ അല്ല. ജാതിക്കും നിറത്തിനും മതത്തിനും അതീതമായി, ഈ രാജ്യത്ത് ജീവിക്കുന്ന 130 കോടി ആളുകളെ ഉദ്ദേശിച്ചാണ്. അവരെല്ലാവരും ഇന്ത്യക്കാരാണ് ഉപരാഷ്ട്രപതി പറഞ്ഞു. ഹിന്ദുത്വം ഒരു മതമല്ലെന്നും ഒരു ജീവിതരീതിയാണെന്നും ഹിന്ദുത്വത്തെക്കുറിച്ചുള്ള 1995 ലെ സുപ്രീം കോടതി വിധിയെ ഉദ്ധരിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുമതം നമ്മുടെ സംസ്‌കാരമാണ്, പാരമ്പര്യമാണ്. അതിനെ ഇടുങ്ങിയ ചിന്താഗതിയില്‍ കാണാനാണു ചിലയാളുകള്‍ ആഗ്രഹിക്കുന്നത്. രാജ്യഭക്തിയെയും ദേശസ്‌നേഹത്തെയും ചിലര്‍ ആക്രമിക്കുന്നു. ഭാരത് മാതാ കീ ജയ് എന്നതു ജാതി, മതം, നിറം, വര്‍ഗം വ്യത്യാസമില്ലാത്ത രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കുള്ളതാണ്, വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ യോഗം ആരംഭിക്കുന്നതിനു മുന്‍പ് വന്ദേമാതരം പാടണമെന്നു നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കി യുപി മീററ്റിലെ വനിതാ മേയര്‍ സുനിത വര്‍മ ഉത്തരവിറക്കിയിരുന്നു. മുനിസിപ്പാലിറ്റികളുടെ ഭരണഘടന അനുസരിച്ചു ദേശീയഗാനമായ ‘ജനഗണമന’യാണു യോഗങ്ങള്‍ക്കു മുന്‍പു പാടേണ്ടതെന്നും സുനിത വര്‍മ പറഞ്ഞിരുന്നു. ഈ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു വെങ്കയ്യ.
Discussion about this post