തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലത്തീന്‍ സഭാനേതൃത്വവുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തി. കടകംപള്ളി സുരേന്ദ്രനും ഇ.ചന്ദ്രശേഖരനും ആര്‍ച്ച് ബിഷപ്പ് സൂസെപാക്യത്തെ കണ്ടു. സര്‍വകക്ഷിയോഗത്തിന് മുന്നോടിയായാണ് ചര്‍ച്ച. ബിഷപ്പ് ഹൗസിലെത്തിയാണ് മന്ത്രിമാര്‍ സഭാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.
പുനരധിവാസ പാക്കേജില്‍ കുറവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി. കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു. പതിവ് സന്ദര്‍ശനം മാത്രമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കാണാതായവരുടെ കാര്യത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സഭ അറിയിച്ചു. സഭയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു.
Discussion about this post