കോഴിക്കോട്: ഓഖി ദുരന്തത്തെ ഉപയോഗിച്ച് ഗവണ്‍മെന്റിന് എതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിലേക്ക് വേണു അധപ്പതിക്കുവാന്‍ പാടില്ലായിരുന്നെന്ന് വിമര്‍ശനവുമായി ടി ശശിധരന്‍. മാതൃഭൂമി ന്യൂസ് ചാനലില്‍ വേണു നേതൃത്വം കൊടുക്കുന്ന ‘പ്രൈം ടൈം’ പരിപാടിക്കെതിരെയാണ് ശശിധരന്റെ വിമര്‍ശനങ്ങള്‍.
ടി ശശിധരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
#അരുത്_വേണു_അരുത് ഇന്ന് മാതൃഭൂമി ന്യൂസ് ചാനലിൽ 8 .30 മുതൽ 9.30 വരെ നീണ്ടുനിൽക്കുന്ന വേണു നേതൃത്വം കൊടുക്കുന്ന (പ്രൈം ടൈം)വിശകലന ചർച്ച കാണുകയുണ്ടായി. ദൃശ്യമാധ്യമരംഗത്ത് മികവുറ്റ മാധ്യമ പ്രവർത്തനം നടത്തുന്നവരാണ് വേണു ,നികേഷ് കുമാർ, ജോൺ ബ്രിട്ടാസ് ,സിന്ധു സൂര്യകുമാർ ,ഷാനി പ്രഭാകർ, പ്രമോദ് ,വിനു അടക്കം നിരവധിപേർ. പത്രപ്രവർത്തനവും, ദൃശ്യ മാധ്യമ പ്രവർത്തനവും എല്ലാം ജനാധിപത്യത്തിന് ഒഴിച്ചുകൂടാൻ പറ്റാത്തതും ജനാധിപത്യത്തിന് ശക്തിപ്പെടുത്തുന്നതുമാണ് വാർത്തയെ സത്യസന്ധമായി ഒരു താല്പര്യവും അടങ്ങാതെ ജനങ്ങളിൽ നേരിട്ട് എത്തിക്കുക എന്നതാണ് പത്രപ്രവർത്തനത്തിന്റെ കാതൽ. അങ്ങനെ ചെയ്യുമ്പോൾ ചിലപ്പോൾ കടുത്ത വിമർശനവും അത് പാർട്ടികൾക്കെതിരെയും, ഗവൺമെന്റിനെതിരായിപോലും ഉണ്ടാകും, ഉണ്ടാകണം .അത്തരം പത്രപ്രവർത്തനത്തെ തെരുവിലിട്ടും,കോടതിക്ക് അകത്തു വെച്ചും ആക്രമിക്കുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ല .എന്നാൽ സമൂഹത്തിനെ നേരായ വഴിയിലേക്ക് നയിക്കാനും നാനാതരത്തിൽ നിസ്വരായ ജന സമൂഹത്തിനു വേണ്ടി വാദിക്കാനും തിരി തെളിക്കുന്നത് ആയിരിക്കണം പത്ര പ്രവർത്തനത്തിന്റെ കാതൽ. ആരോടെങ്കിലും വിരോധം വെച്ച് ഉണ്ടാകുന്ന പ്രശ്നങ്ങളെ മുതലെടുത്ത് തങ്ങൾക്കെതിരായ വരെയും അവർ നേതൃത്വം കൊടുക്കുന്ന എല്ലാത്തിനെയും ആക്രമിച്ച രസിക്കുന്നത് ക്രൂരത മാത്രമല്ല, ഫാസിസം കൂടിയാണ് .നിങ്ങൾക്ക് ഗവൺമെന്റിനോടും, മുഖ്യമന്ത്രിയോടും വിമർശനം ആവാം എന്നാൽ ആയിരക്കണക്കിന് പാവങ്ങളുടെ തീഷ്ണമായ വേദനയിൽ നിന്നും അവന്റെ പോരാട്ടത്തിൽ നിന്നും ,അവന്റെ സ്വപ്നങ്ങളിൽ നിന്നും ,ഉടലെടുത്തതാണ് കമ്യൂണിസ്റ്റ് ഗവൺമെന്റ് കിട്ടുന്ന അവസരം എല്ലാം ലക്ഷ്യം വച്ച് തകർക്കാൻ ശ്രമിക്കുന്നത് കോൺഗ്രസിനെ പോലും സഹായിക്കില്ല പകരം ആർഎസ്എസ് ഫാസിസ്റ്റുകൾക്ക് സഹായകരമേ ആവു എന്ന് തിരിച്ചറിയണം. പിണറായി വിജയൻ മാത്രമല്ല ഏതു രാഷ്ട്രീയ നേതാവ് ആണെങ്കിലും അവർ പതിറ്റാണ്ടുകൾ നീണ്ടു നിന്ന സാമൂഹിക പ്രവർത്തനത്തിനിടയിൽ കൊണ്ടും ,കൊടുത്തും വളർന്നുവന്നവരാണ് ഇന്നു കാണുന്ന സൗകര്യങ്ങളിലൂടെ അല്ല അവർ വളർന്ന് വന്നത് പട്ടിണിയും, പ്രതിസന്ധികളും നിറഞ്ഞ ഒരു സമൂഹത്തിലാണ് അത് കമ്യൂണിസ്റ്റുകാരന്റെ മാത്രം കഥയല്ല രാഷ്ട്രീയപ്രവർത്തനം സത്യസന്ധമായി ചെയ്യുന്ന എല്ലാവരും ജീവിതം സമർപ്പിച്ചിട്ട് വരുന്നവരാണ് പത്രപ്രവർത്തകരെ പോലെതന്നെ അല്ലെങ്കിൽ അവരെക്കാെളറെ കാലപ്പഴക്കമുള്ള സമൂഹ്യജീവിതത്തിന്റെ ഇടയിലൂടെയാണ് ഇവർ വളർന്നുവന്നത് എന്ന ഇളവ് എങ്കിലും നൽകാൻ കഴിയണം. ഇന്നു നിങ്ങൾ ലത്തീൻ കത്തോലിക്കാ വിഭാഗത്തിന്റെ അവശതകൾ വിവരിച്ചത് നൂറുശതമാനവും ശരിയാണ് കേരളത്തിൽ ഏറ്റവും പ്രയാസപ്പെടുന്ന ജനത മത്സ്യത്തൊഴിലാളികളും,ആദിവാസികളും തന്നെയാണ് .എന്നാൽ ഇപ്പോൾ ഉണ്ടായ കൊടുങ്കാറ്റിന്റെ ബാക്കിപത്രത്തെ ഉപയോഗിച്ച് ഗവൺമെന്റിന് എതിരായി കലാപത്തിന് ആഹ്വാനം നൽകുന്ന രീതിയിലേക്ക് വേണു അധപതിക്കുവാൻ പാടില്ലായിരുന്നു .എത്രയോ പ്രധാന കാര്യങ്ങൾ നിങ്ങൾ ഒഴിവാക്കി ഉറ്റവരും ഉടയവരും ഇല്ലാത്ത കൊടുങ്കാറ്റിൽ അകപ്പെട്ട തകർന്ന് തരിപ്പണമായ തീരദേശവും, കരഞ്ഞു കലങ്ങി ഉടയവനെ കാത്തിരിക്കുന്ന പാവങ്ങളും, സ്കൂളിന്റെ വരാന്തയിൽ കുടിയേറി ജീവിക്കേണ്ടിവരുന്ന കഷ്ടതയും, ഡസൺ കണക്കിന് പാവങ്ങളുടെ മരണവും ചർച്ച ചെയ്യേണ്ടതില്ല എന്നല്ല ഇനിയും നന്നായി ചർച്ച ചെയ്യേണ്ടതു തന്നെയാണ് എന്നാൽ തങ്ങളുടെ വികാരം പ്രകടിപ്പിക്കാനുള്ള സന്ദർഭമായി ഇതിനെ ഉപയോഗിച്ചുകൂടാ . *ഇന്ന് രാജസ്ഥാനിൽ ഒരു ചെറുപ്പക്കാരനെ തീയിട്ടു ചുട്ടുകൊന്നതും ,തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് കാണുമ്പോൾ മോഡിയും സംഘപരിവാറും വീണ്ടും രാമക്ഷേത്രത്തെ ഉയർത്തി ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതും നാം പറയേണ്ടതല്ലേ ,വമ്പൻ വിജയത്തെ കുറിച്ച് വിശദീകരിക്കുമ്പോളും ഉത്തർപ്രദേശിലെ ഗ്രാമങ്ങൾ ബിജെപിയെ കൈയൊഴിയുന്നതും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട് .കമ്മ്യൂണിസ്റ്റ് വിരുദ്ധതയിൽ നിന്ന് പറിച്ചു നടാൻ ശ്രമിക്കുമ്പോൾ അത് സംഘപരിവാറിന്റെ വിത്തായി മാറരുത് അത് ഇന്ത്യയെ നശിപ്പിക്കുന്നത് ആയിത്തീരും .അതുകൊണ്ട് ദയവായി ഞാൻ പറയുന്നു താൽപര്യങ്ങൾ ഏതുമാകട്ടെ പുതിയ വിമോചനസമരത്തിന്റെ നിറങ്ങളുമായി അതിന്റെ സ്വപ്നങ്ങൾ നെഞ്ചിലേറ്റിയ ധാരാളംപേർ കേരളരാഷ്ട്രീയത്തിൽ ഉണ്ട്. ഓരോ തലയ്ക്കൽ നിന്നും ഓരോരുത്തരെ വികാരഭരിതമായി അണിനിരത്താൻ ശ്രമിക്കുന്നത് പത്രപ്രവർത്തനത്തിനു ചേർന്ന പണിയല്ല അത് ചീഞ്ഞളിഞ്ഞ രാഷ്ട്രീയമാണ്.രാജ്മോഹൻ ഉണ്ണിത്താനെ കൊണ്ടു പറയിപ്പിക്കാൻ പോലും വേണു പരിശ്രമിച്ചു അതിൽനിന്ന് രാജ്മോഹൻ ഉണ്ണിത്താൻ പോലും ഒഴിഞ്ഞു പോയി കാരണം വിമോചനസമരമെന്ന നാടകം നടന്നത് 1959ൽ ആയിരുന്നു കാലമേറെ കടന്നു പോയി എന്ന കഥ നാം മറക്കരുത്. മൃതദേഹവും പേറി ലത്തീൻ കത്തോലിക്ക വിഭാഗത്തെ സെക്രട്ടറിയേറ്റിന്റെ നടയിലേക്ക് എത്തിക്കാൻ പരിശ്രമിപ്പിക്കുന്നത് അതിന് ആക്കവും തൂക്കവും വർദ്ധിപ്പിക്കാൻ വേണ്ടി പരിശ്രമിക്കുന്നത് തുറന്നുപറയട്ടെ ശരിയല്ലാത്തത് ആണു അത് .പത്രക്കാരോട് എല്ലാ ബഹുമാനവും ഉണ്ട് അവരുടെ വിമർശനങ്ങളോടും ബഹുമാനമുണ്ട് എന്നാൽ അപകടത്തിന്റെ തിരി കത്തിക്കുവാൻ ഒരു പത്രപ്രവർത്തകനും, രാഷ്ട്രീയപ്രവർത്തകനും അവകാശമില്ല എന്ന് നാമോർക്കണം. ടി.ശശിധരൻ (07_12_2017)
https://www.facebook.com/permalink.php?story_fbid=1263919877041360&id=430747393691950
Discussion about this post