ഡൽഹി: ചുഴലിക്കാറ്റിൽപ്പെട്ട് കടലിൽ കാണാതായവരെ കണ്ടെത്താൻ തെരച്ചിൽ ഇനിയും ശക്തമാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരച്ചിൽ പ്രവർത്തനങ്ങളിൽ ചില പ്രയാസങ്ങൾ നേരിടുന്നതായി നാവികസേന അറിയിച്ചിട്ടുണ്ടെന്നും പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ മൃതദേഹങ്ങൾ ഒഴുകുന്നതായുള്ള പ്രചാരണങ്ങൾ തീരത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും കാണാതായ ആളുകളുടെ കൃത്യമായ വിവരം ലഭിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തുടർപ്രവർത്തനങ്ങൾക്ക് ചില പ്രയാസങ്ങൾ നേവിയുടെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ തുടർന്നും നേവിയുടെ കപ്പലുകൾ തെരച്ചലിന് ഉണ്ടാകേണ്ടേത് ആവശ്യമാണ്. അത് ഉറപ്പുവരുത്തണമെന്ന് പ്രതിരോധമന്ത്രി നിർമലാ സീതാരമനുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post