കൊച്ചി: പെരുമ്പാവൂര്‍ സ്വദേശിയും നിയമവിദ്യാര്‍ഥിയുമായിരുന്ന ജിഷയുടെ കൊലപാതകക്കേസിലെ വിധി നാളെ പറയും. അടച്ചിട്ട കോടതി മുറിയില്‍ 74 ദിവസത്തെ പ്രോസിക്യൂഷന് വാദവും 18 ദിവസം നീണ്ട അന്തിമ വാദവും നടന്നതിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്. വിധി പ്രസ്താവം സംബന്ധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കിയതോടെ പ്രതി അമീറുള്‍ ഇസ്ലാമിന് എന്ത് ശിക്ഷ ലഭിക്കുമെന്നാണ് ഇപ്പോള്‍ ജനങ്ങള്‍ ഉറ്റുനോക്കുന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്താണ് ജിഷ ദാരുണമായി കൊല്ലപ്പെട്ടത്. അന്വേഷണം യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയെങ്കിലും പ്രതിയെ പിടിച്ചതും പൂര്‍ത്തിയായതും ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണ്. കേരള പൊലീസിന്റെ അന്വേഷണത്തെ കുറിച്ച് സംശയങ്ങളും ചോദ്യങ്ങളും നിഴലിച്ച് നിന്ന കാലം കൂടിയാണ് കടന്നുപോയത്.
Discussion about this post