ഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റിവെച്ചു. പ്രതികളായ കസ്തൂരിരംഗന്‍ അയ്യരും ആര് ശിവദാസനും നല്കിയ ഹര്‍ജികള്‍ ആണ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചത്. നാലാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു പ്രതികളുടെ ഹര്‍ജി. ഹൈക്കോടതി വിധിക്കെതിരായിട്ടായിരുന്നു ഹര്‍ജി നല്‍കിയത്.
ജസ്റ്റിസുമാരായ എന്‍വി രമണ, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. കേസില്‍ വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബി മുന്‍ ചെയര്മാന് ആര് ശിവദാസന്റെ അഭിഭാഷകന്റെ അപേക്ഷ. എന്നാല്‍ കേസില്‍ കൂടുതല്‍ രേഖകള്‍ ഫയല്‍ ചെയ്യാന്‍ നാലാഴ്ചത്തെ സമയം വേണമെന്നാവശ്യപ്പെട്ടാണ് കസ്തൂരിരംഗ അയ്യരുടെ അഭിഭാഷകന് അപേക്ഷ നല്‍കിയത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ആര് ശിവദാസന്‍ വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ഗി ഹൈക്കോടതി വിധിക്കെതിരെ സിബിഐ അപ്പീല്‍ ഫയല്‍ ചെയ്യുമെന്നും അതിനാല്‍ കേസ് പരിഗണിക്കുന്നത് നീട്ടി വയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് വരെയും സിബിഐ സുപ്രിം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടില്ലെന്നാണ് സൂചന.
Discussion about this post