മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആക്ഷേപമുയര്‍ത്തി വീണ്ടും സിപിഎം പോസ്റ്റര്‍. സി.പി.എം. പാറശ്ശാല ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പാറശ്ശാലയില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡില്‍ യേശുക്രിസ്തുവിന്റെ ചിത്രം പതിച്ചതാണ് വിവാദമായിത്. യേശുക്രിസ്തുവിന്റെ ചിത്രം പതിച്ച ഫ്ളക്സ് സ്ഥാപിച്ചതിനെതിരേ പ്രതിഷേധവുമായി ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തെത്തി.
ഡിസംബര്‍ 11 മുതല്‍ 14 വരെ നടക്കുന്ന സമ്മേളനത്തില്‍ പ്രചാരണബോര്‍ഡിലാണ് യേശുക്രിസ്തുവിന്റെ ഫോട്ടോ ഇടം പിടിച്ചത്.സിപിഎം നേതാക്കളുടെ ഫല്കസ്ിനിടയിലാണ് യേശുവിന്റെ ചിത്രമുള്ള ഫല്്ക്സും ഇടംപിടിച്ചത്. പാറശ്ശാല പോസ്റ്റ് ഓഫീസ് ജങ്ഷന് മുതല്‍ സമ്മേളനം നടക്കുന്ന സ്ഥലംവരെ റോഡലങ്കരിച്ചിട്ടുണ്ട്. പാറശ്ശാല റെയില്‍വേപാളത്തിന് സമീപം സ്ഥാപിച്ച തൂണിലാണ് യേശുക്രിസ്തുവിന്റെ ഫോട്ടോ പതിച്ചിരിക്കുന്നത്. ഡി.വൈ.എഫ്.ഐ. പാറശ്ശാല ബ്ലോക്ക് കമ്മറ്റിയുടെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചത്.
സംഭവത്തില്‍ പ്രതിഷേധവുമായി ക്രിസ്ത്യന്‍ സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും രംഗത്തെത്തി. ക്രൈസ്തവ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് ബോര്‍ഡെന്നും ഇത് മാറ്റണമെന്നും ലാറ്റിന്‍ കത്തോലിക്ക അസോസിയേഷന് നെയ്യാറ്റിന്‍കര രൂപതാ പ്രസിഡന്റ് രാജു ആവശ്യപ്പെട്ടു. ഈ ബോര്‍ഡ് സ്ഥാപിച്ചതിനെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസ്, ബി.ജെ.പി. നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post