തിരുവനന്തപുരം: എസ്.എഫ്.ഐയുടെ പ്രവര്‍ത്തന ശൈലി സങ്കുചിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്.എഫ്.ഐയുടെ മുദ്രാവാക്യങ്ങള്‍ പലതും സങ്കുചിതമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ബഹുസ്വരതയെ അംഗീകരിക്കാന്‍ സംഘടന തയാറാകണം. ചെങ്കോട്ടയിലേക്ക് സ്വാഗതം പോലുള്ള ചുവരെഴുത്തുകള്‍ ശരിയല്ലെന്നും ഒരു കോളജിലെ എല്ലാ വിദ്യാര്‍ഥികളേയും എസ്.എഫ്.ഐ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
.തിരുവനന്തപുരം വിളപ്പില്‍ശാലയിലെ ഇഎംഎസ് അക്കാദമിയില്‍ നടന്ന എസ്എഫ്ഐ പഠന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വിജിന്‍, അധ്യക്ഷന്‍ ജെയ്ക്ക് സി തോമസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കോടിയേരിയുടെ വിമര്‍ശനം.
Discussion about this post