ഹിമാചല്‍ പ്രദേശില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന ചര്‍ച്ച സജീവം. കേന്ദ്ര മന്ത്രി ജെപി നദ്ദയും, ജയ്റാം താക്കൂറുമാണ് കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിലെത്താന്‍ സാധ്യതയുള്ള പ്രധാനപ്പെട്ട നേതാക്കള്‍.അനുരാഗ് താക്കൂറാണ് പരിഗണനയില്‍ ഉള്ള മറ്റൊരു പേര്.
നിയമസഭ തെരഞ്ഞെടുപ്പില്‍ വലിയ മാര്‍ജിനില്‍ ജയിച്ച ജയറാം താക്കൂര്‍ മുഖ്യമന്ത്രിയാകുമെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രേംകുമാര്‍ ധുമാല്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ക്യാമ്പിന് പ്രിയപ്പെട്ട ജയറാം താക്കൂറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആഗ്രഹം ആ പക്ഷത്തിനുണ്ട്. നേരത്തെ ബിജെപി മന്ത്രിസഭയില്‍ അംഗമായിരുന്നു താക്കൂര്‍.
അതേസമയം കേന്ദ്രപരിഗണനയിലുള്ള ശക്തമായ പേര് മന്ത്രി ജപി നദ്ദയുടേതാണ്. നിലവില്‍ എന്‍ഡിഎ മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന് നദ്ദ ഹിമാചലിലെ ശക്തനായ നേതാവാണ്. 57 കാരനായ ജെപി നദ്ദയെ മുഖ്യമന്ത്രിയാക്കാന്‍ ദേശീയ നേതാക്കള്‍ക്കും താല്പര്യമുണ്ട്. അമിത് ഷായുമായും, മോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജെപി നദ്ദ ആര്‍എസ്എസിനും താല്പര്യമുള്ള ആളാണ്.
യുവ നേതാവ് അനുരാഗ് താക്കൂറിന്റേതാണ് ഉയര്‍ന്നു കേള്‍ക്കുന്ന മറ്റൊരു പേര്. 43 കാരനായ അനുരാഗ് ധുമാലിന്റെ മകനാണ്. ഹമിര്പൂരില്ഡ നിന്നുള്ള ലോകസഭ എപിയായ അനുരാഗ് താക്കൂര്‍ വളര്‍ന്നു വരുന്ന ദേശീയ നേതാവായി ശ്രദ്ധ നേടിയിരുന്നു. യുവമോര്‍ച്ച ദേശീയ പ്രസിഡണ്ടായ അനുരാഗ് ബിസിസിഐ അധ്യക്ഷനായിരുന്നു. പുതിയ മുഖത്തെ പരിഗണിക്കാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ അനുരാഗ് താക്കൂറിന് നറുക്ക് വീഴും.
സുഖ്റാമിന്റെ മകന് അനില്‍ ശര്‍മ്മയുടെ പേരും, ഈയിടെ ബിജെപിയില്‍ ചേര്‍ന്ന നരേന്ദ്ര താക്കൂറിന്റെ പേരും ചില കേന്ദ്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തല്‍.
Discussion about this post