ഡല്‍ഹി: ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തമില്ലാതെയാണ് പ്രശ്‌നം കൈകാര്യം ചെയ്തതെന്ന് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി റിച്ചാര്‍ഡ് ഹേ. സംസ്ഥാന തീരദേശ പൊലീസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വീഴ്ച്ചവരുത്തിയെന്ന് റിച്ചാര്‍ഡ് ഹേ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ വീഴ്ച്ചവരുത്തിയെന്ന് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ തോന്നലുണ്ടെന്നും റിച്ചാര്‍ഡ് ഹേ അത് പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്ന് ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ പറഞ്ഞു.
അതേസമയം, നാശനഷ്ടം വിലയിരുത്താനുള്ള കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തിലെത്തും. ആഭ്യന്തര അഡീഷണന്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം 26 മുതല്‍ 29 വരെ ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും.
Discussion about this post