മുംബൈയിലെ കോണ്‍വെന്റ് സ്‌കൂളിലെ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ബുര്‍ഖ ധരിക്കുന്നതിനു വിലക്ക്. താനെയ്ക്കടുത്തുള്ള മുംബ്രയിലെ സിംബയോസിസ് കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്കാണ് മാനേജ്‌മെന്റ് വിലക്കേര്‍പ്പെടുത്തിയത്. സുരക്ഷാപ്രശ്‌നങ്ങളാണ് കാരണമായി പറയുന്നത്.സ്‌കൂള്‍ കാമ്പസിനകത്ത് വിദ്യാര്‍ഥിനികളെ മുഖം മറയ്ക്കാന്‍ അനുവദിക്കില്ലെന്നറിയിച്ചുകൊണ്ട് ഈ മാസമാദ്യം സ്‌കൂള്‍ മാനേജ്‌മെന്റ് ഉത്തരവിറക്കിയിരുന്നു. വിദ്യാര്‍ഥിനികളുടെ കുടുംബാംഗങ്ങളും സ്‌കൂള്‍വളപ്പില്‍ പ്രവേശിക്കുമ്പോള്‍ മുഖാവരണം മാറ്റണമെന്നും നിര്‍ദ്ദേശമുണ്ട്.
തീരുമാനം മതവികാരം വ്രണപ്പെടുത്താനല്ലെന്നും സുരക്ഷാപരിഗണനകളാല്‍ കുട്ടികളുടെ മുഖം സി.സി.ടി.വി. ക്യാമറയില്‍ തെളിഞ്ഞുകാണാന്‍വേണ്ടിയാണെന്നുമായിരുന്നു വിശദീകരണം.സമീപകാലത്ത് മുഖാവരണമണിഞ്ഞ രണ്ടു സ്ത്രീകള്‍ രക്ഷിതാക്കള്‍ ചമഞ്ഞ് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമംനടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
Discussion about this post