മുത്തലാഖിനെ വിമര്‍ശിച്ചതിന്റെ പേരില്‍ തനിക്കിവിടെ ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് ഇവിടെ ജനപ്രതിനിധികളെന്ന ചോദ്യമുയര്‍ത്തി ഖുറാന്‍ സുന്നത്ത് സൊസൈറ്റി സെക്രട്ടറിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ജാമിദ ടീച്ചര്‍. രണ്ട് തവണ തനിക്ക് നേരെ വധശ്രമമുണ്ടായിട്ടും ആക്രമികളെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് ജാമിദ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വീടിന് നേരെ കല്ലെറിഞ്ഞവരെ കൈയ്യോടെ പിടികൂടി പൊലീസിലേല്‍പ്പിച്ചെങ്കിലും നടപടിയില്ലാതെ ഇവരെ വിട്ടയച്ചു. നവമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടത്തുന്ന കൊലവിളികള്‍ അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ജാമിദ കുറ്റപ്പെടുത്തി. ചേകന്നൂരിന്റെ ഒരു ശരീരഭാഗം പോലും കിട്ടിയില്ല സംസ്‌ക്കരിക്കാന്‍ നിന്റെ ഗതിയും അതു തന്നെയായിരിക്കും എന്നാണ് ചിലരുടെ ഭീഷണി. ഓരോ ദിവസും ജീവിച്ചിരുപ്പണ്ടോ എന്നാണ് വേണ്ടപ്പെട്ടവര്‍ ചോദിക്കുന്നത്. അത്രമാത്രം ആശങ്ക നിറഞ്ഞ സാഹചര്യമാണെന്നും ജാമിദ പറയുന്നു.
മതപരിവര്‍ത്തനത്തെ എതിര്‍ക്കുന്നത് കൃത്യമായ ലക്ഷ്യത്തോടെയാണ്. മുസ്‌ലിം വനിതകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് പലര്‍ക്കും ദഹിക്കുന്നില്ല. തനിക്കെതിരെ ഈമാസം ഒന്‍പതിനും ഇരുപത്തി രണ്ടിനും വീട്ടില്‍ക്കയറിയുള്ള ആക്രമണമുണ്ടായി. പൊലീസ് തീര്‍ത്തും ലാഘവത്തോടെ പിടികൂടിയവരെ വിട്ടു. ഭീഷണി തുടരുകയാണ്. ഒളിച്ചോടാന്‍ തയാറല്ലെന്നും കരുത്തോടെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ഒപ്പമുണ്ടാകുമെന്നും ജാമിദ ഒരു മലയാള ചാനലിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.
Discussion about this post