കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കല്ല്യാണവീടുകളില്‍ സിപിഎം ആക്രമം നടത്തുന്നത് പതിവാകുന്നുവെന്ന പരാതി. മട്ടന്നൂര്‍ ഇരിട്ടിയില്‍ ജിഷ്ണുവിന്റെ വീടാണ് ഇന്ന് പുലര്‍ച്ചെ ആക്രമിക്കപ്പെട്ടത്. സഹോദരിയുടെ വിവാഹം ഈ മാസം എട്ടിന് നടക്കാനിരിക്കെയാണ് വീടിന് നേരെ ബോംബേറിഞ്ഞത്. ആര്‍എസ്എസ് നടുവനാട് മണ്ഡലം ശാരീരിക് പ്രമുഖ് ആണ് ജിഷ്ണു. ജനുവരി എട്ടിനാണ് ജിഷ്ണുവിന്റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകുടെ വീടുകളില്‍ കല്യാണം നടക്കുന്നതിന് മുമ്പ് ആക്രമണം നടത്തുന്നത് പകിലാണെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. യാതൊരു പ്രകോപനവും ഇല്ലാതിരിക്കെ ആര്‍എസ്എസ് വീടുകളില്‍ വിവാഹത്തിന്റെ അടുത്ത ദിവസങ്ങള്‍ ബോംബേറും മറ്റും നടത്തുക സിപിഎം പ്രവര്‍ത്തകരുടെ ഹോബിയായി മാറിയിരിക്കുകയാണെന്നും ആര്‍എസ്എസ് നേതാക്കള്‍ പറയുന്നു.
ഈ മേഖലയില്‍ അടുത്തുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണ് ഇന്ന് നടന്നത് . നേരത്തെ താലൂക്ക് ശാരീരിക് പ്രമുഖ് ജിതേഷിന്റെ കല്ലാണതലേന്നും സമാനമായ രീതിയില്‍ അക്രമം നടത്തിയിരുന്നു. പുതുവത്സര ആഘോഷത്തിന് ശേഷം കണ്മൂരില്‍ പലയിടത്തും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു.
നടുവട്ടത്തിന് പുറമെ ധര്‍മ്മടത്തും ഇന്ന് പുലര്‍ച്ചെ ആര്‍എസ്എസ് വീടുകള്‍ ്ആക്രമിക്കപ്പെട്ടു. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആരോപിച്ചു,
Discussion about this post