ഡല്‍ഹി: ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇസ്രത് ജഹാന്‍. മുത്തലാഖ് സംബന്ധമായ ബില്‍ കൊണ്ടു വന്നതിലൂടെ വിപ്ലവകരമായ തീരുമാനമാണ് പ്രധാനമന്ത്രി എടുത്തിരിക്കുന്നതെന്നു പറഞ്ഞ ഇസ്രത് താന്‍ ഏറെ ആഹ്ലാദവതിയാണെന്നും പറഞ്ഞു. ബിജെപിയുടെ വനിതാ വിഭാഗത്തോട് ചേര്‍ന്നായിരിക്കും ഇനിയുള്ള തന്റെ പ്രവര്‍ത്തനമെന്നും അവര്‍ വ്യക്തമാക്കി.
2014-ല്‍ ഭര്‍ത്താവ് ഫോണിലൂടെ തലാഖ് ചൊല്ലിയതനേത്തുടര്‍ന്നാണ് ഇസ്രത് മുത്തലാഖിനെതിരെ പരാതി നല്‍കിയത്. ഇസ്രത്തിനു പുറമേ മറ്റ് നാലു പേര്‍കൂടി മുത്തലാഖിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ ഇസ്രത് ജഹാനെ പിന്തുണച്ച് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇസ്രത് ജഹാന്‍ ധൈര്യമുള്ള സ്ത്രീയാണെന്നും ഇസ്രത്തിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
Discussion about this post