കശ്മീര്‍: കശ്മീരിലെ പുല്‍വാമയില്‍ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അവസാനിച്ചു. മൂന്നാമത്തെ ഭീകരനെയും വധിച്ചതായി സൈനിക വ്യത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പുല്‍വാമയിലെ ലാത്പോറയില് സിആര്‍പിഎഫ് ബറ്റാലിയന്റെ ക്യാന്പിനു നേരെയാണ് ആക്രമണമുണ്ടായത്.
മുഖ്യകവാടത്തിനു നേരേ ഗ്രനേഡ് എറിഞ്ഞശേഷം തുടരെ നിറയൊഴിച്ചുകൊണ്ടു മൂന്നു ഭീകരര്‍ ക്യാമ്പിലേക്കു കടക്കുകയായിരുന്നു. തുടര്‍ന്നു സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഞായറാഴ്ച രണ്ടു ജെയ്ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
മൂന്നാമത്തെ ഭീകരനായി തെരച്ചില്‍ നടന്നുവരികയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മൂന്നാമത്തെ ഭീകരന്റെ മൃതദേഹം കണ്ടെത്തിയത്. ജമ്മു കശ്്മീര്‍ പോലീസിന്റെ പ്രത്യേക സംഘവും രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫും ചേര്‍ന്നായിരുന്നു തെരച്ചില്‍.
ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും മൂന്നു സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post