ബംഗളൂരു: മുത്തലാഖ് ബില്ലില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ബില്ലിനെതിരെ നേരത്തെ കര്‍ണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി തന്‍വീര്‍ സെയ്ത് പ്രസ്താവന നടത്തിയിരുന്നു. സെയ്തിന്റെ നിലപാട് സര്‍ക്കാരിന്റെ പൊതു നിലപാടാണൊ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ് ബി.ജെ.പി കര്‍ണാടക ഘടകം ആവശ്യപ്പെടുന്നത്.
മുത്തലാഖ് ബില്ലിന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് എതിരാണെന്നും, വിശ്വാസത്തില്‍ നിയമം പിടിമുറുക്കുന്നത് ശരിയായ പ്രവണതയല്ലെന്നും തന്‍വീര്‍ സെയ്ത് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കോണ്ഗ്രസിന്റെ കൂടി പിന്തുണ ബില്ലിനുണ്ടെന്നും ചരിത്രപരമായ ബില്ലാണ് ബി.ജെ.പി അവതരിപ്പിച്ചതെന്നും ബി.ജെ.പി സംസ്ഥാന വക്താവും മുന്‍ നിയമമന്ത്രിയുമായ എസ്. സുരേഷ് കുമാര്‍ പറഞ്ഞു.
ക്യാബിനറ്റ് റാങ്കിലുള്ള സെയ്തിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതപരമായ കണ്ണാടിയിലൂടെ മുഖ്യമന്ത്രി ബില്ലിനെ നോക്കികാണില്ലെന്നും സുരേഷ് കുമാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Discussion about this post