തിരുവനന്തപുരം: ഓഖിയില്‍ കാണാതായവരുടെ പുതിയ കണക്കുമായി സര്‍ക്കാര്‍. വിവിധ തീരങ്ങളില്‍ നിന്ന് കാണാതായവരുടെ എണ്ണം 216 പേരെന്ന് സര്‍ക്കാര്‍ കണക്കുകളില്‍ പറയുന്നു. ഇതില്‍ നൂറ്റി നാല്പത്തൊന്നു പേര് മലയാളികളാണ്. 75 പേര് ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണ്.
അതേസമയം, വലിയ ബോട്ടുകളില്‍ പോയ 75 ഇതരസംസ്ഥാനക്കാരെ കുറിച്ചു വിശദാംശങ്ങള്‍ ലഭ്യമല്ല. ഇവര്‍ കൊല്ലത്തുനിന്നും കൊച്ചിയില്‍നിന്നുമാണു മത്സ്യബന്ധനത്തിനു പോയത്. ഇവരെക്കൂടി ചേര്‍ക്കുമ്പോള്‍ കേരളതീരത്തുനിന്നു പോയ 216 പേരെ ഇനിയും കണ്ടെത്താനുണ്ട്.
തീരദേശ സംസ്ഥാനങ്ങളിലെയും അസമിലെയും ചീഫ് സെക്രട്ടറിമാരുമായും റിലീഫ് കമ്മിഷണര്‍മാരുമായും സര്‍ക്കാര്‍ സംസാരിച്ചിട്ടുണ്ട്. കൂടുതല്‍ വ്യക്തമായ നടപടികള്‍വേണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ഉയര്‍ന്ന തലത്തിലുള്ള ഉദ്യോഗസ്ഥര്‍ നേരിട്ട് ഇക്കാര്യത്തില്‍ ഏകോപനം നടത്തണ്ടിവരും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് അതൃപ്തിയുണ്ട്.
ലത്തീന്‍സഭയുടെ കണക്കുപ്രകാരം കേരളത്തില്‍നിന്ന് 149 പേരെയും കന്യാകുമാരി ജില്ലയില്‍നിന്ന് 149 പേരെയും ഇനിയും കണ്ടെത്താനുണ്ട്. രണ്ടും കൂടി ചേര്‍ക്കുമ്പോള്‍ 298പേരാണ് ഒാഖിയെ തുടര്‍ന്നു കടലില്‍ കാണാതായത്. തമിഴ്നാട്ടില്‍നിന്നുള്ള നൂറിനടുപ്പിച്ച് തൊഴിലാളികളും കേരളതീരത്തുനിന്നാണു കടലില്‍പോയതെന്നാണു ലത്തീന്‍ സഭ പറയുന്നത്. കടലില്‍ കാണാതായ ബോട്ടുകള്‍ക്കായി കൂടുതല്‍ ശാസ്ത്രീയമായ തിരച്ചിലും ആരംഭിക്കേണ്ടതുണ്ട്.
Discussion about this post