കൊച്ചി: ടി.പിചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനയില്‍ സി.ബി.ഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന് ഹൈക്കോടതിയുടെ പരാമര്‍ശം . ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ടി.പിയുടെ ഭാര്യ കെ.കെ രമ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.
കേസിലെ ഗൂഢാലോചന സംബന്ധിച്ച് നേരത്തെ അന്വേഷണം നടന്നതാണ്. പുതിയ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ എന്ന കാര്യത്തിലാണ് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചത്. തുടരന്വേഷണത്തിന് സാധ്യതയുണ്ട്. ഹര്‍ജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
Discussion about this post