കൊച്ചി: ഫോണ്‍വിളി കേസില്‍ എ കെ ശശീന്ദ്രന് തിരിച്ചടി. ഫോണ്‍വിളിക്കേസിലെ ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചു. കേസ് ഒത്തുതീര്‍പ്പാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇതോടു കൂടി ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചു വരവ് വൈകും.
കേസ് ഒത്തുതീര്‍പ്പാക്കി മന്ത്രിസഭയിലേക്ക് തിരിച്ചെത്താനുള്ള ശശീന്ദ്രന്റെ നീക്കത്തിന് ഇത് കനത്ത തിരിച്ചടിയാകും. ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി നേരിടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പരാതിക്കാരി ഹര്‍ജി പിന്‍വലിച്ചതെന്ന് കരുതുന്നു.
പരാതിക്കാരിക്ക് സര്‍ക്കാര്‍ ജോലി നല്‍കാം എന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കി ഹര്‍ജി പിന്‍വലിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരാതി പിന്‍വലിക്കാനുള്ള പരാതിക്കാരിയുടെ നീക്കം.
Discussion about this post