തിരുവനന്തപുരം: ഐഎസ് തീവ്രവാദ സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കാസര്‍ഗോഡ് നിന്നും ഐഎസില്‍ ചേര്‍ന്ന അബ്ദുള്‍ റഷീദിന്റെതെന്ന് കരുതുന്ന ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ജില്ലാ പൊലീസ് മേധാവികള്‍ക്കും കളക്ടര്‍മാര്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കണമെന്ന് ഇന്റലിജന്‍സാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കലാപമുണ്ടാക്കാനും തീവ്രവാദ ആക്രമണങ്ങള്‍ അഴിച്ചുവിടാനും ആഹ്വാനം ചെയ്യുന്നതാണ് ശബ്ദ സന്ദേശം. ഈ പശ്ചാത്തലത്തില്‍ പ്രധാനപ്പെട്ട പരിപാടികള്‍ നടക്കുമ്പോള്‍ ജില്ലകളില്‍ ജാഗ്രതപാലിക്കണമെന്നാണ് ആഭ്യന്തര സെക്രട്ടറി നല്‍കിയ കത്തില്‍ പറയുന്നത്.
നേരത്തെ റെയില്‍വേ പൊലീസിനും സമാനമായ രീതിയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
Discussion about this post