എ കെ ജി യെ കുറിച്ചുള്ള വിവാദ പരാമർശവും, ടിപി ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ടു ബൽറാമിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തതും തമ്മിൽ കൂട്ടി വായിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി തൃത്താല മണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മേഴത്തൂര്‍.
ഉണ്ണികൃഷ്ണന്‍ മേഴത്തൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ബൽറാമിന്റെ എ കെ ജി യെ കുറിച്ചുള്ള പരാമർശവും, ടിപി ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ടു ബൽറാമിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തതും തമ്മിൽ കൂട്ടി വായിക്കേണ്ടിയിരിക്കുന്നു …
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഒത്തുതീർപ്പു നടന്നിട്ടുണ്ടെന്ന് വി ടി ബൽറാം സോഷ്യൽ മീഡിയ വഴി ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നു ആവശ്യപ്പെട്ടു ബിജെപി കേസ് കൊടുക്കുകയും ചെയ്തിരുന്നു .അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ബൽറാമിനെ ചോദ്യം ചെയ്തിരുന്നു . ടിപി വധക്കേസിലെ ഒത്തുതീർപ്പു കോൺഗ്രസ്സും സിപിഎം ഉം തമ്മിൽ ആയതിനാലും ,പ്രതിക്കൂട്ടിൽ സിപിഎം ആയതിനാലും സിപിഎം ആ വിഷയത്തിൽ പ്രതികരിക്കുകയോ പ്രസ്താവന ഇറക്കുകയോ ചെയ്തില്ല . കേരളത്തിന്റെ മനസാക്ഷിയെ അത്രയധികം വേദനിപ്പിച്ച ടിപി വധക്കേസിൽ ഒത്തുതീർപ്പു നടന്നു എന്നുള്ള ഇത്രയ്ക്കു ഗൗരവമുള്ള ഒരു വിഷയം കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ വി ടി ബൽറാം പറഞ്ഞിട്ടും രാഷ്ട്രീയത്തിമിരം ബാധിച്ച കേരളത്തിൽ അത് വേണ്ടരീതിയിൽ ചർച്ചചെയ്യപ്പെടുകയോ നടപടികളുണ്ടാവുകയോ ചെയ്തില്ല .
ടി പി വധക്കേസുമായി ബന്ധപ്പെട്ടു തന്നെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്താൽ അത് തന്റെ രാഷ്ട്രീയ ഇമേജിന് ദോഷം സംഭവിക്കുമെന്ന് മനസിലാക്കിയ ബൽറാം എന്ന കൗശലക്കാരനായ രാഷ്ട്രീയക്കാരൻ കണ്ടെത്തിയ മാർഗമായിരുന്നില്ലേ എ കെ ജി ക്കെതിരായ പരാമർശം . സിപിഎം ബൽറാം കുഴിച്ച കുഴിയിൽ വീഴുകയും ചെയ്തു .
അതികം താമസിയാതെ എ കെ ജി വിഷയവും മറഞ്ഞുപോകും. ഒത്തുതീർപ്പുകളുമായി സിപിഎം ഉം കോൺഗ്രസും മുന്നോട്ടു പോവും .
പക്ഷെ ഒന്നുറപ്പുണ്ട്
ടി പി വധക്കേസിൽ താങ്കൾ മറുപടി പറയേണ്ടിവരും …
ഒത്തുതീർപ്പു മുന്നണികളോടല്ല കേരളത്തിന്റെ പൊതുസമൂഹത്തോട് …..
https://www.facebook.com/permalink.php?story_fbid=1478626335566275&id=100002567684896
Discussion about this post