പാലക്കാട്: എകെജി പ്രസ്താവന വിവാദത്തില്‍ വി.ടി. ബല്‍റാം എംഎല്‍എയെ പിന്തുണച്ച് രംഗത്തെത്തിയ സാംസ്‌കാരികപ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു. ഇന്നു രാവിലെ അaക്കൗണ്ട് തുറന്നപ്പോഴാണു മരവിപ്പിച്ചതായ സന്ദേശം ഫേസ്ബുക്ക് അധികൃതരില്‍നിന്നു തനിക്കു ലഭിച്ചതെന്നു സിവിക് ചന്ദ്രന്‍ പറഞ്ഞു. ഈ മാസം 14 വരെ അക്കൗണ്ട് ഉപയോഗിക്കുന്നതിനാണു വിലക്ക്. പരാതികളെ തുടര്‍ന്നാണു നടപടിയെന്നും അതിനുശേഷം വിലക്ക് അവലോകനം ചെയ്തു തുടര്‍നടപടി സ്വീകരിക്കുമെന്നും സന്ദേശത്തിലുണ്ടെന്നു സിവിക് ചന്ദ്രന്‍ പറ!ഞ്ഞു.
സിപിഎം സൈബര്‍ പോരാളികളാണു തനിക്കെതിരെ പരാതി നല്‍കിയതെന്നു വ്യക്തമാണെന്നും അദ്ദേഹം പറയുന്നു. ഉമ്മന്‍ ചാണ്ടി മുതല്‍ എം.കെ. ഗാന്ധി വരെയുള്ളവരെക്കുറിച്ചു എന്തു പുലയാട്ടും പറയാം. എന്തു ലൈംഗികാപവാദവും പ്രചരിപ്പിപ്പിക്കാം. തിരിച്ചു കമാന്നൊരക്ഷരം മിണ്ടിപ്പോകരുത്. സഖാക്കളുടെ ഒളിവുജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ലെന്നും ഒപ്പം പറയണമെന്നും സിവിക് ചന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചിരുന്നു.
ഇനിയുള്ള കാലത്ത് ഈസി വാക്കോവര്‍ കിട്ടില്ലെന്നും, പോരാടേണ്ടി വരുമെന്നും സിവിക് ചന്ദ്രന്‍ കുറിച്ചിരുന്നു.
Discussion about this post