തിരുവനന്തപുരം:പാര്‍ട്ടി വക്ാതക്കള്‍ വിവാദ പ്രസ്താവന നടത്തരുതെന്ന് അജയ് തറയിലിന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ മുന്നറിയിപ്പ്.ബജറ്റ് കെ.എം മാണി തന്നെ അവതരിപ്പിക്കുമെന്നും സുധീരന്‍ പറഞ്ഞു. മുഖ്യമന്ത്രി ഇന്നലെ ഇക്കാര്യം വ്യക്തമാക്കിയതാണ്.മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കണമെന്ന കെ.പി.സി.സി വക്താവ് അജയ് തറയിലിന്റെ അഭിപ്രായത്തെ സുധീരന്‍ തള്ളിക്കളഞ്ഞു.ആര് ബജറ്റ് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും സുധീരന്‍ പറഞ്ഞു.
കെ.എം. മാണിയെ ഒഴിവാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബജറ്റ് അവതരിപ്പിക്കുന്നതാണ് നല്ലതെന്ന് സകഴിഞ്ഞ ദിവസം കെപിസിസി വക്താവ് അജയ് തറയില്‍ ആവശ്യപ്പെട്ടിരുന്നു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇങ്ങനെ ആവശ്യപ്പെട്ടത്.
Discussion about this post