പറയേണ്ടത് പറയാഞ്ഞതു കൊണ്ടാണ് ഫേസ്ബുക്ക് എക്കൗണ്ട് പൂട്ടിച്ചത്. ഇനിയും അനാവശ്യം പറയാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വിവരമറിയും. ബല്‍റാമിനേക്കാള്‍ മുമ്പ് സിവിക്കിനെ കൈകാര്യം ചെയ്യും. സൂചനയാണിത്, സൂചനമാത്രം…എന്നിങ്ങനെയാണ് വിമര്‍ശനം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപ-
സ്തംഭിപ്പിക്കും, സ്തംഭിപ്പിക്കും, കേരളമാകെ സ്തംഭിപ്പിക്കും.
വിടി ബല്‍റാമിനെ മാത്രമല്ല, ടിയാനെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണയ്ക്കുന്ന ഒറ്റയൊരുത്തനെയും വെറുതെ വിടില്ല.
‘ബല്‍റാമിനെതിരെ കേസെടുത്തോളൂ, അതിരുകടന്ന രോഷപ്രകടനങ്ങളെ നിരുപാധികം അപലപിക്കണം’ എന്നാണ് സിവിക് ചന്ദ്രന്റെ സാരോപദേശം. ഇങ്ങനെയാണോ ഒരു സാഹിത്യകാരന്/ സാമൂഹിക പ്രവര്ത്തകന് പ്രതികരിക്കേണ്ടത്? അല്ല, അല്ല, ഒരിക്കലുമല്ല.
‘മഹാനായ ഏകെജിയെ അവഹേളിച്ച, മഹാനായ മുഖ്യമന്ത്രിയുടെ നേരെ നിയമസഭയില്‍ കൈചൂണ്ടി സംസാരിച്ച ബല്‍റാമിന്റെ മുട്ടുകാല് തല്ലിയൊടിക്കണം, നിയമസഭാംഗത്വം റദ്ദാക്കണം, കഴുതപ്പുറത്തു കയറ്റി നാടുകടത്തണം’ എന്നു വേണമായിരുന്നു പറയേണ്ടിയിരുന്നത്.
പറയേണ്ടത് പറയാഞ്ഞതു കൊണ്ടാണ് ഫേസ്ബുക്ക് എക്കൗണ്ട് പൂട്ടിച്ചത്. ഇനിയും അനാവശ്യം പറയാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വിവരമറിയും. ബല്‍റാമിനേക്കാള്‍ മുമ്പ് സിവിക്കിനെ കൈകാര്യം ചെയ്യും. സൂചനയാണിത്, സൂചനമാത്രം…
Discussion about this post