തിരുവന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര വിവാദത്തില്‍ വിശദീകരണവുമായി വിമാന കമ്പനി രംഗത്ത്. ഡി.ജി.പി ലോക്നാഥ് ബെഹ്റ നേരിട്ടിടപെട്ടാണ് ഹെലികോപ്ടര്‍ ബുക്ക് ചെയ്തതെന്ന് വിമാന കമ്പനിയായ ചിപ്സണ്‍ എയര്‍വെയ്സ് വ്യക്തമാക്കി.
ഹെലികോപ്ടര്‍ ബംഗളൂരുവില്‍ നിന്ന് കൊണ്ടുവരാനായിരുന്നു ധാരണ. മൈസൂരുവില്‍ നിന്ന് എത്തിക്കാനായതിനാലാണ് ആദ്യം പറഞ്ഞ 13ലക്ഷത്തില്‍ നിന്നും എട്ട് ലക്ഷമായി വാടക കുറഞ്ഞതെന്ന് ചിപ്സണ്‍ എയര്‍വെയ്സ് പറഞ്ഞു.
ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കിയത് പോലീസല്ലെന്ന് വിശദീകരണവുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഹെലികൊപ്റ്റര്‍ യാത്രയക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തതെന്നും മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നും ഡി.ജി.പി വ്യക്തമാക്കിയിരുന്നു. വിമാനകമ്പനി രംഗത്തെത്തിയതോടെ ഡിജിപിയുടെ വാദം പൊളിഞ്ഞു.
Discussion about this post