ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി എം സി അനൂപ് കഞ്ചാവ് എത്തിക്കാത്തതിന്റെ പേരില്‍ വിയ്യൂര്‍ ജയിലില്‍ തടവുകാരെ മര്‍ദ്ദിക്കുന്നതായി പരാതി. തനിക്ക് മദ്യവും കഞ്ചാവും എത്തിക്കാത്തവരെയാണ് അനൂപ് ജയിലിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നതെന്നാണ് ജയിലിനുള്ളിലെ പരാതിപ്പെട്ടിയില്‍ നിന്നും പേര് വയ്ക്കാതെ കിട്ടിയ പരാതിയില്‍ ഉള്ളത്. പരാതി തൃശൂര്‍ സെഷന്‍സ് ജഡ്ജി മനുഷ്യാവകാശ കമ്മീഷന് കൈമാറി.
സംഭവത്തെ പറ്റി അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിട്ടുണ്ട്. ജയില്‍ ഡിജിപി മൂന്നാഴ്ച്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. കേസ് മാര്‍ച്ച് 15ന് പരിഗണിക്കും
ജയിലില്‍ നന്നും പുറംപണിക്കു പോകുന്നവരോടാണ് അനൂപ് തനിക്ക് കഞ്ചാവും മദ്യവും ബീഡിയും എത്തിക്കാന്‍ ആവശ്യപ്പെടും.ഇത് ചെയ്യാത്തവരെ ക്രൂരമായി മര്‍ദ്ദിക്കും. കൂടാതെ, രാഷ്ട്രീയ സ്വാധീനത്താല്‍ ജയിലിലെ മേസ്തിരി സ്ഥാനം അനര്‍ഹമായി കൈക്കലാക്കിയതായും പരാതിയിലുണ്ട്. അനൂപിന്റെ ആക്രമണത്തില്‍ പരിക്കേറ്റ റഹീം, ഷാജി എന്നീ തടവുകാര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നും പരാതിയില്‍ പറയുന്നു. രണ്ടാഴ്ച മുമ്പാണ് റഹീമിന് മര്‍ദ്ദനമേറ്റത്. പുറത്തുനിന്ന് ജയില്‍ മതിലിനുള്ളിലേക്ക് എറിഞ്ഞ കഞ്ചാവും ബീഡിയും എടുത്തു കൊടുക്കാത്തതിനെ തുടര്ന്നായിരുുന്നു മര്‍ദ്ദനമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പുറത്തുനിന്നെത്തിക്കുന്ന കഞ്ചാവ് പത്തിരട്ടി വിലയ്ക്കാണ് അനൂപ് ജയിലിനുള്ളില്‍ വില്‍ക്കുന്നതെന്നും പ്രതിമാസം 50,000 രൂപയോളം ഇതുവഴി സമ്പാദിക്കുന്നതായും ആരോപണമുണ്ട്.
Discussion about this post