ഡല്‍ഹി: ആധാര്‍ തിരിച്ചറിയലിന് വേണ്ടി മാത്രമാണോയെന്ന് ആധാര്‍ കേസിലെ അന്തിമ വാദം ആരംഭിച്ച് സുപ്രീംകോടതി. ആധാര്‍ സുരക്ഷിതമാണോയെന്നും കോടതി ആരാഞ്ഞു. ആധാര്‍ മണിബില്‍ ആക്കിയതിനെ ചോദ്യം ചെയ്യാനാവുമോ എന്നും സുപ്രീംകോടതി ആരാഞ്ഞു.
ആധാര്‍ ബില്ല് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നോ എന്ന ചോദ്യവും സുപ്രീംകോടതി ഉന്നയിച്ചു. ആധാറില്‍ നാളെയും വാദം തുടരും. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. എ.എം. ഖാന്‍വില്‍ക്കര്‍, ആദര്‍ശ്കുമാര്‍ സിക്രി, ഡിവൈചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാര്‍.
മൗലികാവകാശമായ സ്വകാര്യതയെ ഹനിക്കുന്നതാണ് ആധാര്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സ്വകാര്യത സംരക്ഷിക്കുകയെന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്വകാര്യത ലംഘിക്കുന്നതാണ് ആധാര്‍ എന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് സുപ്രീം കോതിയെ സമീപിച്ചിരിക്കുന്നത്.
Discussion about this post