ഡല്‍ഹി: ഇസ്രായേലില്‍ നിന്ന് 500 മില്യന്‍ ഡോളറിന്റെ ടാങ്ക്വേധ മിസൈലുകള്‍ വാങ്ങാനുള്ള കരാറിന് പുനര്ജന്മം. ഇന്ത്യയിലെത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. നെതന്യാഹുവില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇത് സംബന്ധിച്ച ഉറപ്പ് ലഭിച്ചതായും ഇസ്രയേലി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രയേല്‍ സര്‍ക്കാരിന്റെ റാഫേല്‍ അഡ്വാന്‍സ്ഡ് സിസ്റ്റംസില്‍ നിന്ന് 1600 സ്പൈക്ക് ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍ സാങ്കേതിക വിദ്യ സഹിതം വാങ്ങാനായിരുന്നു ധാരണയായത്. ഇത് ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനും ധാരയുണ്ടായിരുന്നു.എന്നാല്‍, പ്രത്യേക കാരണം വ്യക്തമാക്കാതെ ഈ മാസം ആദ്യം കരാര്‍ റദ്ദാക്കുകയായിരുന്നു. സൈനികര്‍ക്ക് കൈയില്‍ കൊണ്ടുപോകാവുന്ന ‘ഫയര്‍ ആന്‍ഡ് ഫൊര്‍ഗെറ്റ്’ ഇനത്തില്‍പ്പെട്ട മിസൈലാണ് സ്പൈക്ക്. ടാങ്ക് ഉള്‍പ്പെടെ ചലിക്കുന്ന വസ്തുക്കളെ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈല്‍ തൊടുത്ത ശേഷം സൈനികന് വളരെ വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ കഴിയും.അമേരിക്കയുടെ ജാവലിന്‍ മിസൈലുകളെ മറികടന്നാണ് 2014ല്‍ ഇന്ത്യ സ്പൈക്ക് മിസൈലുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. നിലവില്‍ 26 രാജ്യങ്ങളാണ് സ്പൈക്ക് മിസൈലുകള്‍ ഉപയോഗിക്കുന്നത്.
Discussion about this post