കാസര്‍ഗോഡ്: ഐഎസ് ബന്ധത്തിന്റെ പേരില്‍ ബീഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദ് സാഹിദ് അറസറ്റിലായ കേസില്‍ ഈ മാസം മുപ്പതിന് വിചാരണ നടപടികള്‍ ആരംഭിക്കും. പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള സംഘങ്ങള്‍ക്ക് ഐ.എസ് കേന്ദ്രത്തിലെത്താന്‍ സഹായച്ചുവെന്ന കുറ്റത്തിന് യു.എ.പി.എ ചുമത്തിയാണ് ഇവര്‍ക്കെതിരെ എന്‍.ഐ.എ കേസ്സ് റജിസ്റ്റര്‍ ചെയ്തത്.
2016 ജൂലായ് 31 ന് കാബൂളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് യാസ്മിനെ കേരള പോലീസ് അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുടെയുള്ള 21 പേരെടങ്ങുന്ന സംഘത്തിന് സിറിയയിലെ ഐ.എസ് കേന്ദ്രത്തിലെത്താന്‍ സഹായം ചെയ്തു നല്‍കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ നിന്നും ഐഎസ് കേന്ദ്രത്തിലെത്തിയ അബ്ദുള്‍ റാഷിദിന്റെ രണ്ടാം ഭാര്യയാണ് പിടിയിലായ യാസ്മിന്‍.
കാസര്‍ഗോഡ് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍.ഐ.എക്ക് കൈമാറുകയായിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് റാഷിദിനെ ഒന്നാം പ്രതിയായും നിരോധിത സംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചതിന് യു.എ.പി.എ. നിയമത്തിലെ 38, 39 വകുപ്പുകള്‍ ചുമത്തി യാസ്മിനെ രണ്ടാംപ്രതിയുമായാണ് കേസ്സെടുത്തത്. അഫ്ഗാനിസ്ഥാനില്‍നിന്ന് റാഷിദ് ഓണ്‍ലൈനിലൂടെ യാസ്മിന് പണം കൈമറിയതായി കണ്ടെത്തിയിരിന്നു.
പിടിയിലാകുമ്പോള്‍ 70,000 രൂപയും 620 ഡോളറും ഇവരുടെ പക്കില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. യാസ്മിന്‍ മുഹമ്മദ് സാഹിദിന്റെ വിചാരണ നടപടികള്‍ ഈ മാസം മുപ്പതിന് ആരംഭിക്കും. ഇവര്‍ പിടിയിലാകുമ്പോള്‍ നാലരവയസ്സുള്ള മകനും ഒപ്പമുണ്ടായിരുന്നു. കൊച്ചിയിലെ എന്‍.ഐ.എ കോടതിയിലാണ് വിചാരണ നടക്കുക. കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം ഈ മാസം 26 ന് എന്‍.ഐ.എ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് യാസിന്റെ കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്.
Discussion about this post