തിരുവനന്തപുരം: ദുബായിയിലെ ടൂറിസം കമ്പനിയില്‍ നിന്നും 13 കോടി വെട്ടിച്ചുവെന്ന ആരോപണം നിഷേധിച്ച് ബിനോയ് കോടിയേരി. 2014 ല്‍ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട ഇടപാടുകളാണ് ഇപ്പോള്‍ ആരോപണമായി വരുന്നത് എന്ന് ബിനോയ് പറഞ്ഞു. തന്നെക്കുറിച്ച് പരാതിയില്ല.പത്തനംതിട്ട സ്വദേശിയായ രാഹുല്‍ കൃഷ്ണയോട് കടം വാങ്ങിയിരുന്നു. ഇതില്‍ 90 ശതമാനം തുകയും ഇയാള്‍ക്ക് തിരിച്ചു നല്‍കി. എന്നാല്‍ രാഹുല്‍ കൃഷ്ണ കമ്പനിക്ക് കൃത്യമായി പണം നല്‍കാത്തതാണ് പ്രശ്‌നമായതെന്നും ബിനോയ് പറയുന്നു. കേസുകളെല്ലാം ഒത്തു തീര്‍ത്തതാണ്.
തനിക്ക് ദുബായിലേക്ക് പോകുന്നതില്‍ വിലക്കില്ല. ഈ സന്ദര്‍ഭത്തില്‍ ഇത് വിവാദമാക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ബിനോയ് പറഞ്ഞു.
തട്ടിപ്പില്‍ നിയമനടപടി തുടങ്ങി എന്ന് കാണിച്ച് കമ്പനി പ്രതിനിധികള്‍ സി.പി.എം പോളിറ്റ് ബ്യൂറോയ്ക്ക് പരാതി നല്‍കി. യു.എ.ഇ സ്വദേശിയായ കമ്പനി ഉടമയും സി.പി.എം നേതാക്കളെ കണ്ടു. പരാതി കിട്ടിയതായി സി.പി.എം ഉന്നതവൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. കമ്പനിയുടെ പേരില്‍ ബാങ്ക് വായ്പയെടുത്ത് മുങ്ങിയെന്നാണ് പരാതി. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹവും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും കമ്പനിയുടെ അക്കൗണ്ടില്‍നിന്നു വാങ്ങിയ ശേഷം കോടിയേരിയുടെ മകന്‍ മുങ്ങിയെന്ന് കമ്പനി ആരോപിക്കുന്നു
Discussion about this post