നരസിംഹറാവുവിനൊപ്പം എത്തി ദാവോസില്‍ നേരിട്ട അവഗണന പറഞ്ഞ് എന്‍ഡി ടിവി ജേര്‍ണലിസ്റ്റ് വിക്രം ചന്ദ്ര. മോദിയുടെ ദാവോസിലെ ലോക സാമ്പത്തീക ഫോറത്തെ അഭിനന്ദിച്ചുള്ള ട്വീറ്റുകള്ക്കിടയിലാണ് 1992ലെ നരസിംഹറാവുവിനൊപ്പമുള്ള സന്ദര്‍ശനാനുഭവം വിക്രം ചന്ദ്ര പങ്കുവച്ചത്.
1992ല്‍ ഞാന്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിനൊപ്പം ദാവോസില്‍ എത്തിയിരുന്നു. ഇന്ത്യ അവിടെ പൂര്‍ണമായും അവഗണിക്കപ്പെട്ടു. തികച്ചും അപ്രധാനമായാണ് സ്വീകരിക്കപ്പെട്ടത്. 2018ലെത്തിയപ്പോള്‍ ഇന്ത്യ ഏറെ മുന്നേറിയിരിക്കുന്നു. നമുക്ക് അഭിമാനിക്കാം- എന്നിങ്ങനെയാണ് വിക്രമിന്റെ ട്വീറ്റ്,
മോദി വിരുദ്ധ നിലപാടുകളെടുക്കുന്ന എന്‍ഡി ടിവി ജേണലിസ്റ്റുകളില്‍ ഒരാളാണ് വിക്രം ചന്ദ്ര.
Discussion about this post