ഡല്‍ഹി: വരുന്ന സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് കൂടുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ജിഡിപി വളര്‍ച്ച 77.5 ശതമാനം ഉയരുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിലവിലെ വളര്‍ച്ചാനിരക്ക് 6.75 ശതമാനമാണ്. ഉയര്‍ന്ന ഇന്ധനവില വര്‍ധന സമ്പദി വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും ഇക്കാര്യത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാവസായിക വളര്‍ച്ച 4.4 ശതമാനവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
ജിഎസ്ടിയെ ശക്തിപ്പെടുത്തല്‍, എയര്‍ഇന്ത്യയുടെ സ്വകാര്യവത്കരണം തുടങ്ങിയവ അടുത്ത സാമ്പത്തിക വര്‍ഷത്തെ അജണ്ടയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊഴില്‍, വിദ്യാഭ്യാസം, കാര്‍ഷിക മേഖലകളിലെ വളര്‍ച്ചക്കായിരിക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക. ജിഎസ്ടി നടപ്പാക്കിയതും നോട്ട് അസാധുവാക്കലും നികുതി അടക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു എന്ന് റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു.
Discussion about this post