കര്‍ണാടകയില്‍ മുസ്ലിം വോട്ടുകളില്‍ കണ്ണു വച്ചിരിക്കുന്ന കോണ്‍ഗ്രസിന് തിരിച്ചടിയായി അസദുദ്ദീന്‍ ഒവൈസിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനും.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് പ്രഖ്യാപിച്ചിരുന്നു. വളരെ ശക്തമായി തന്നെ മത്സരരംഗത്ത് തുടരാനാണ് ഒവൈസിയുടെ തീരുമാനം. ന്യൂനപക്ഷവോട്ടുകള്‍ മുഴുവന്‍ പെട്ടിയിലാക്കാനിറങ്ങിയ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നതും ഇതാണ്. ഗുല്‍ബര്‍ഗ, ബിദാര്‍, റായ്ച്ചുര്‍, യാദഗിരി, കൊപ്പല്‍ എന്നീ ജില്ലകളടങ്ങുന്ന ഹൈദരാബാദ്കര്‍ണാടക ഭാഗങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ എ.ഐ.എം.ഐ.എം നേരത്തെ തന്നെ ശ്രമങ്ങള്‍ നടത്തിയിരുന്നു. മുസ്ലിം വോട്ടുകള്‍ ധാരാളമുള്ള മേഖലയില്‍ കന്നട കഴിഞ്ഞാല്‍ ഉറുദുവാണ് രണ്ടാം ഭാഷ. കര്‍ണാടകയിലെ മുസ്ലിം ജനസംഖ്യ 1113% വരെയാണ്. 15 ശതമാനം വരുന്ന കര്‍ണാടകയിലെ ന്യൂനപക്ഷ വോട്ടുകള്‍ അധികാരം നിലനിര്‍ത്താന്‍ പ്രധാനമാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇത് ഭിന്നിക്കുന്നത് ബിജെപിയ്ക്ക് വലിയ നേട്ടമാകും.
കാലപക്കേസുകളിലെ പ്രതികളായ ന്യൂനപക്ഷങ്ങളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണെന്ന ആരോപണം ബിജെപി ഉയര്‍ത്തിയിരുന്നു. ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്ത ടിപ്പുവിനെ ആദരിക്കുകയും ടിപ്പു ജയന്തി ആഘോഷിക്കുകയും ചെയ്യുന്നതിന് പിന്നില്‍ വര്‍ഗ്ഗീയ രാഷ്ട്രീയമാണെന്ന ആരോപണവും ഉയര്‍ന്നു.
ഇതിനിടെ കര്‍ണാടകയില്‍ ബി.ജെ.പി ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീ(എ.ഐ.എം.ഐ.എം)നുമായി് സഖ്യം ഉണ്ടാക്കിയിരിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ദക്ഷിണ കന്നടയിലെ മുസ്ലിം ഭൂരിപക്ഷ മേഖലകളിലെ വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നതെന്നും യു.പിയില്‍ ബി.ജെ.പി മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനായി സമാന നീക്കം നടത്തിയിരുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു.
കോണ്‍ഗ്രസിന്റെ സാധ്യതകള്‍ ഇല്ലാതാക്കാനായി ബി.ജെ.പിയുമായി ഒവൈസി രഹസ്യ സഖ്യമുണ്ടാക്കിയിരിക്കുകയാണ്. മുസ്ലിംകളുടെ മിശിഹയായി സ്വയം അവതരിക്കുന്ന ഒവൈസി യഥാര്‍ത്ഥത്തില്‍ ബി.ജെ.പി ഏജന്റാണ്. നേരത്തെ മഹാരാഷ്ട്രയിലും യു.പിയിലും ബി.ജെ.പിയെ സഹായിച്ച എ.ഐ.എം.ഐ.എം ഇപ്പോള്‍ കര്‍ണാടകയിലും ബി.ജെ.പിയുടെ സഹായത്തിനെത്തിയിരിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടിയുള്ള ഇത്തരം പ്രീണന നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.
Discussion about this post