പ്രധാനമന്ത്രിയുടെ മുദ്ര പദ്ധതിയുടെ നേട്ടം കൂടുതല്‍ പേരിലെത്തിച്ച് യുവാക്കളെ ഉണര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍. യുവാക്കള്‍ക്കായി അഞ്ചരകോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയുണ്ട്. കാര്‍ഷിക രംഗത്തെ കൈപിടിച്ച് നടത്തുക കൂടി വഴി യുവാക്കളില്‍ വലിയ ആവേശം സൃഷ്ടിക്കാനാവുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
അടുത്ത സാമ്പത്തിക വര്‍ഷം മുദ്രയ്ക്കായി മൂന്നു ലക്ഷം കോടി രൂപയാണു ബജറ്റില്‍ നീക്കിവച്ചത്; നിലവിലുള്ളതിനേക്കാള്‍ 20 ശതമാനം കൂടുതല്‍. 2016-17 വര്‍ഷത്തില്‍ വകയിരുത്തിയതു 2.44 ലക്ഷം കോടി രൂപയായിരുന്നു.. കൊള്ളപ്പലിശക്കാരില്‍നിന്നു ലഘുസംരംഭകരെ മോചിപ്പിക്കുക എന്നതാണു പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. നിര്‍മാണ, സേവന, വ്യാപാര മേഖലകളിലെ സംരംഭങ്ങള്‍ക്കു മുദ്രാവായ്പകള്‍ പ്രയോജനപ്പെടുത്താം.
സര്‍ക്കാര്‍ വായ്പകളിലൂടെയും വ്യവസായിക സംസ്ഥാനങ്ങളുമായി ചേര്‍ന്നും 5.5 കോടി തൊഴിലുകള്‍ സൃഷ്ടിക്കാമെന്നു സര്‍ക്കാര്‍ കണക്കാക്കുന്നു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇപിഎഫ്ഒ) പുതുതായി 55 ലക്ഷം പേര് റജിസ്റ്റര്‍ ചെയ്തതു തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിന്റെ സൂചനയായും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
സനൂഷ
Discussion about this post