പ്രമുഖ സിപിഎം നേതാവും, എംപിയുമായിരുന്ന എകെജി സ്മാരക നിര്‍മ്മാണത്തിന് ബജറ്റില്‍ 10 കോടി വകയിരുത്തി. എകെജിയുടെ ജീവിതം പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും ധനകാര്യ മന്ത്രി പറഞ്ഞു. എകെജിയെക്കുറിച്ച് പത്‌നി സുശീല ഗോപാലന്‍ എഴുതിയ വരികള്‍ ഉദ്ധരിച്ചായിരുന്നു ധനമന്ത്രി സ്മാരകം നിര്‍മിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
ഇതിനു പുറമേ, പുന്നപ്രവയലാര്‍ സ്മാരകത്തിനു 10 കോടിയും ഒന്‍എന്‍വി സ്മാരകത്തിന് അഞ്ച് കോടിയും അനുവദിച്ചു.
എകെജിയുടെ ഒളിവു ജീവിതവും മറ്റും സജീവ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ സ്മാരകത്തിന് 10 കോടി വകയിരുത്തിയത് ശ്രദ്ധേയമാണ്. ആദ്യ കേന്ദ്രസര്‍ക്കാരിനെ പ്രതിപക്ഷനേതാവിന്റെ റോള്‍ വഹിച്ചിരുന്ന പ്രമുഖ നേതാവാണ് എകെജി.
Discussion about this post