തിരുവനന്തപുരം: എ.കെ ബാലന്റെ അപമാനകരമായ പ്രസ്താവനയ്ക്ക് ചുട്ട മറുപടി നല്കി പത്മാ പുരസ്ക്കാര ജേതാവ് ലഷ്മികുട്ടിയമ്മ. കൈനോട്ടത്തിനു പുരസ്കാരമേര്പ്പെടുത്തിയാല് തന്നെയും പരിഗണിക്കാമെന്ന മന്ത്രി എ.കെ. ബാലന്റെ നിയമസഭയിലെ പരിഹാസത്തിനെതിരേ ആണ് ലക്ഷ്മിക്കുട്ടിയമ്മ രംഗത്തെത്തിയത്..എസി മുറിയിലിരുന്ന് ആദിവാസികളെ കുറിച്ച് ചിന്തിക്കുന്നയാളല്ല താനെന്നും ഒരു പുരസ്ക്കാരത്തിന്റെയും പിറകെ പോയിട്ടില്ലെന്നും ലഷ്മികുട്ടിയമ്മ പറഞ്ഞു.
പദ്മശ്രീ ശിപാര്‍ശചെയ്തു സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടിക അവഗണിക്കപ്പെട്ടതിനെതിരേയാണു മന്ത്രി ബാലന് കഴിഞ്ഞദിവസം നിയമസഭയില്‍ വിവാദപ്രസ്താവന നടത്തിയത്.
തനിക്കു ലഭിച്ച പുരസ്കാരങ്ങള്‍ ആരുടെയും പുറകേ നടന്നു കിട്ടിയതല്ലെന്നും മന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ലക്ഷ്മിക്കുട്ടിയമ്മ പറയുന്നു. ആദിവാസികളുടെ ചാറ്റുപാട്ടും മന്ത്രവും മരുന്നും വശമുണ്ടോയെന്നു മന്ത്രി വ്യക്തമാക്കണം. 74 വര്‍ഷമായി വനഭൂമിയിലാണ് ആദിവാസിയായ ഞാന്‍ ജീവിക്കുന്നത്. എ.സി. മുറിയിലിരുന്ന് ആദിവാസികളെപ്പറ്റി ചിന്തിക്കുന്നയാളല്ല. ഒരു പുരസ്കാരത്തിന്റെയും പുറകേ പോയിട്ടില്ല. 45 വര്‍ഷത്തിനിടെ മുന്‍മന്ത്രി കടവൂര്‍ ശിവദാസന്‍ ഉള്‍പ്പെടെയുള്ളവരെ ചികിത്സിച്ചിട്ടുണ്ട്. തന്റെ കഴിവ് പാലോട് ബൊട്ടാണിക്കല്‍ റിസര്‍ച്ച് സെന്ററും അംഗീകരിച്ചിട്ടുണ്ട്. വൈദ്യരത്നം പുരസ്കാരവും ലഭിച്ചു. അതൊന്നും ആരുടെയും പിന്നാലെ നടന്നു കിട്ടിയതല്ലെന്നും ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു.
മന്ത്രവാദത്തിനും കൈനോട്ടത്തിനും ഇനി പുരസ്ക്കാരം ലഭിച്ചേക്കും എന്നിങ്ങനെ ആയിരുന്നു പത്മ ജേതാക്കളെ അപമാനിച്ചുകൊണ്ടുള്ള മന്ത്രിയുടെ പ്രസ്താവന
Discussion about this post