ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഉപദേശവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര. മുൻ പ്രധാനമന്ത്രിയും തന്റെ മുത്തശ്ശിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ പ്രവൃത്തികൾ കണ്ടുപഠിക്കാനാണ് നെഹ്രു കുടുംബത്തിലെ ഇളമുറക്കാരിയായ പ്രിയങ്ക നരേന്ദ്രമോദിയെ ഉപദേശിച്ചത്. ‘ എന്റെ മുത്തശ്ശിയുടെ പ്രവൃത്തികൾ കണ്ട് പാഠങ്ങൾ പഠിക്കൂ. പാകിസ്താനെ രണ്ടാക്കിയത് കണ്ടില്ലേ…അവരുടെ നിശ്ചയദാർഢ്യവും ധൈര്യവും കണ്ടില്ലേയെന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം.
നിങ്ങൾക്ക് ഇപ്പോൾ അധികാരവും ശക്തിയും എല്ലാം കൈവശമുണ്ട്. നിങ്ങളുടെ ആളുകൾ വിളിക്കുന്നത് വിശ്വഗഗുരുവെന്നാണ്. എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം സ്റ്റേജിലെത്തുമ്പോൾ കുട്ടികളെ പോലെ കരയുന്നു. അദ്ദേഹം പറയുന്നു അദ്ദേഹത്തെ പരിഹസിക്കുന്നുവെന്ന്. മോദിജി ഇത് പൊതുജീവിതമാണ്. ഇന്ദിരാഗാന്ധിയുടെ ജീവിതത്തിൽ നിന്ന് പാഠങ്ങൾ ഗ്രഹിക്കൂ, ആരോണോ പാകിസ്താനെ രണ്ടാക്കിയത് അവരിൽ നിന്ന് ധൈര്യവും നിശ്ചയദാർഢ്യവും പഠിക്കൂ എന്നായിരുന്നു പ്രിയങ്കയുടെ പരാമർശം.
Discussion about this post