ബിനോയ് കോടിയേരിക്കെതിരായ തട്ടിപ്പു കേസില്‍ രാഹുല്‍ കൃഷ്ണ നിയമനടപടിയിലേക്ക്. കരുനാഗപ്പള്ളി കോടതിയെ ആണ് രാഹുല്‍ കൃഷ്ണ സമീപിക്കുക. നേരത്തെ കേസില്‍ വിജയന്‍ പിള്ള എംഎല്‍എയുടെ മകന്‍ ശ്രീജിത്ത് വിജയന്‍ പിള്ളക്കെതിരെ വാര്‍ത്താ നല്‍കുന്നത് കോടതി വിലക്കിയിരുന്നു. ഈ വിലക്ക് നീക്കുന്നതിന് വേണ്ടിയാണ് കോടതിയെ സമീപിക്കുക.തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് കോടതിയെ അറിയിക്കും.
ബിനോയ് കോടിയേരിയുടെ 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തെക്കുറിച്ചു യുഎഇ പൗരനും ദുബായ് ജാസ് ടൂറിസം മാനേജിങ് ഡയറക്ടറുമായ ഹസന്‍ ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി നടത്താനിരുന്ന പത്രസമ്മേളനം ഇത് മൂലം മാറ്റിവച്ചിരുന്നു. ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ പത്രസമ്മേളനം നടത്തുമെന്നായിരുന്നു മര്‍സൂഖി അറിയിച്ചിരുന്നത്.
സാമ്പത്തികതട്ടിപ്പ് ആരോപണം ഉന്നയിച്ച മര്‍സൂഖി വാര്‍ത്താസമ്മേളനം നടത്താനിരിക്കെ, തിരുവനന്തപുരം പ്രസ്‌ക്ലബിനും മാധ്യമങ്ങള്‍ക്കും കോടതി നോട്ടിസ് അയയ്ക്കുകയായിരുന്നു. ദുബായ് ബിസിനസുകാരന്‍ രാഹുല്‍ കൃഷ്ണ തന്റെ പേരു ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ശ്രീജിത്ത് വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതിയുടെ ഇടപെടല്‍.
Discussion about this post