തിരുവനന്തപുരം: എകെജിക്ക് സ്മാരകം ഉയരണ്ടത് ഇപ്പോള്‍ എകെജി സെന്റര്‍ നില്ക്കുന്ന സ്ഥലത്താണെന്ന് എംഎല്‍എവിടി ബല്‍റാം . എകെജിയ്ക്ക് കണ്ണൂരിലെ പെരളശേരിയില്‍ സ്മാരകം നിര്‍മിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെയാണ് വി.ടി.ബല്‍റാം പ്രതികരിച്ചത്. പഠന ഗവേഷണ കേന്ദ്രം എന്ന ലക്ഷ്യത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റുകാര്‍ വ്യതിചലിച്ചുവെന്നു കുറ്റപ്പെടുത്തിയ ബല്‍റാം ആന്റണി സര്‍ക്കാര്‍ വെറുതെ നല്കിയ 34 സെന്റ് സ്ഥലത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി ഓഫീസാണെന്നും ചൂണ്ടിക്കാട്ടി.1977ഇല് എകെജി പഠനഗവേഷണകേന്ദ്രത്തിനായി സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇകെ നായനാര്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണിയ്ക്ക് എഴുതിയ കത്തുദ്ധരിച്ചായിരുന്നു വിടി ബല്‍റാമിന്റെ നിയമസഭയിലെ പ്രസംഗം.
1977ഇല് എകെജി പഠനഗവേഷണകേന്ദ്രത്തിനായി സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇകെ നായനാര്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണിയ്ക്ക് എഴുതിയ കത്തുദ്ധരിച്ചായിരുന്നു വിടി ബല്‍റാമിന്റെ നിയമസഭയിലെ പ്രസംഗം.ഇപ്പോള്‍ വീണ്ടും മഹാനായ നേതാവിന്റെ പേരില്‍ പാര്‍ട്ടിയുടെ കച്ചവട താത്പര്യങ്ങള്‍ സംരക്ഷിക്കയാണ് ബജറ്റില്‍ തുക അനുവദിച്ചതെന്നും വിടി ബലറാം കുറ്റപ്പെടുത്തി.നേരത്തെ, എകെജിയുടെ ജീവിതവുമായി ബന്ധപ്പെട്ട വിടി ബല്‍റാം നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു.
Discussion about this post