അഗര്‍ത്തല: ത്രിപുരയില്‍ സിപിഎമ്മിനെ വെട്ടിലാക്കി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക.വിഷന്‍ ഡോക്യുമെന്റ് എന്ന പേരില്‍ 28 പേജുള്ള പ്രകടനപത്രികയാണ് ബിജെപി പുറത്തിറക്കിയത്. നിരവധി വികസന പദ്ധതികളും വാഗ്ദാനങ്ങളുമാണ് പ്രകടനപത്രികയില്‍ ഉള്ളത്.
കേന്ദ്രവികസന അജണ്ടയാണ് പ്രകടനപത്രികയില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. എല്ലാവര്‍ക്കും ജോലി, സ്ത്രീകള്‍ക്ക് ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം, ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി യുവാക്കള്‍ക്ക് സൗജന്യ സ്മാര്‍ട്‌ഫോണ്‍, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, എല്ലാവര്‍ക്കും കുടിവെള്ളം, കുറഞ്ഞ സാമൂഹ്യക്ഷേമ പെന്‍ഷന്‍ 2000 രൂപ, കുറഞ്ഞ കൂലി 340 രൂപ തുടങ്ങിയ വാഗ്ദാനങ്ങള്‍ ബിജെപി മുന്നോട്ടുവെക്കുന്നു.
ത്രിപുരയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അഭിപ്രായസര്‍വെകള്‍ പുറത്തുവന്നതോടെ ബിജെപി ക്യാമ്പുകളില്‍ ആത്മവിശ്വാസം പ്രകടമണ്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ സംസ്ഥാനത്തെത്തി നടത്തുന്ന റാലികളിലെ വലിയ ജനപങ്കാളിത്തവും ബിജെപി ക്യാമ്പിന് ഉണര്‍വ്വു പകരുന്നു.
മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന്റെ ലളിത ജീവിതം എന്ന പ്രചരണം കൊണ്ട് ഇത്തവണ പിടിച്ചു നില്‍ക്കാനാവുമോ എന്ന ആശങ്ക സിപിഎം കേന്ദ്രങ്ങള്‍ക്കുണ്ട്. ത്രിപുരയില്‍ ഇനിയും വികലം എത്തണമോ എന്നാണ് ബിജെപിയുടെ ചോദ്യം.
Discussion about this post